സെറീന ആൻ ജോൺസൺ മണപ്പുറം DQUE മിസ് ക്വീൻ കേരള 2022  കിരീടമണിഞ്ഞു

സെറീന ആൻ ജോൺസൺ മണപ്പുറം DQUE മിസ് ക്വീൻ കേരള 2022  കിരീടമണിഞ്ഞു

പത്താമത്  മിസ് ക്വീൻ കേരള മത്സരം  2022 മെയ് 31 ന്  വൈകുന്നേരം   6.30 ന് കൊച്ചി ലെ- മെറിഡിയനിൽ വെച്ച് നടന്നു.  മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെയും  DQUE വിന്റേയും സംയുകത സംരംഭത്തിൽ  സംഘടിപ്പിച്ച  മത്സരത്തിൽ സെറീന ആൻ ജോൺസൺ  മിസ് ക്വീൻ കേരള 2022 കിരീടം സ്വന്തമാക്കി. ഗൗരി നായർ മിസ് ക്വീൻ കേരള ഫസ്റ്റ് റണ്ണർ അപ്പ് കിരീടവും, ധനശ്രീ സി എസ് മിസ് ക്വീൻ കേരള സെക്കൻഡ്  റണ്ണർ അപ്പ് കിരീടവും കരസ്ഥമാക്കി.  പെഗാസസ് ചെയർമാൻ അജിത് രവി പെഗാസസ്, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീമതി ജെബിത അജിത്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ  വിജയികളെ  സുവർണ്ണകിരീടം അണിയിച്ചു. മിസ് ക്യൂൻ  കേരള 2022 ടൈറ്റിൽ വിജയിക്ക് ഡിക്യുവിൻറെ 1,00,000 രൂപ വിലമതിപ്പുള്ള സമ്മാനങ്ങളും  ഫസ്റ്റ് റണ്ണർ അപ്പിനും സെക്കൻഡ് റണ്ണറപ്പിനും യഥാക്രമം 60,000 രൂപയും 40,000 രൂപയും വിലമതിപ്പുള്ള  സമ്മാനങ്ങളുമാണ്  ലഭിച്ചത്.

പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവർണ്ണ കിരീടമാണ് വിജയികൾക്ക് സമ്മാനിച്ചത്.  അർച്ചന രവി (നടി,മോഡൽ), നികിത തോമസ് (മോഡൽ), റെജി ഭാസ്കർ (ഫാഷൻ ഫോട്ടോഗ്രാഫർ), ഷിജു റഷീദ് (നടൻ) എന്നിവരായിരുന്നു വിധികർത്താക്കൾ. എത്ത്നിക് റൗണ്ട്, ബ്ലാക്ക് കോക്റ്റൈൽ റൗണ്ട് , വൈറ്റ് ഗൗൺ റൗണ്ട് എന്നിങ്ങനെ  മൂന്ന് റൗണ്ടുകളിലായാണ് മത്സരം പുരോഗമിച്ചത്.

 

സബ്ടൈറ്റിൽ വിജയികൾ

മിസ് കൺജീനിയാലിറ്റി – നിധീഷ സി കെ

മിസ് റാമ്പ് വാക്ക് – റിതു സാരംഗി

മിസ് ടാലന്റ് – നയമ  റോസ്

മിസ് ഫോട്ടോജെനിക് – സെറീന ആൻ ജോൺസൻ

മിസ് പോപ്പുലർ – ശ്വേത  കെ മധു

മിസ് സോഷ്യൽ മീഡിയ – നിതീഷ  സി കെ

മിസ് പ്രെറ്റി ഹെയർ – റിതിക എലിസബത്ത് ജോസ്

മിസ് ഗ്ലോയിംഗ് സ്കിൻ – ശ്വേത  കെ മധു

മിസ് ഡാസ്‌ലിംഗ്  സ്‌മൈൽ  – ധനശ്രീ സി എസ്

മിസ് പെർഫെക്റ്റ് ടെൻ – ജാസ്മിൻ ജോസ്

മിസ് പ്രോമിസിംഗ് മോഡൽ –  ശ്വേത  കെ മധു

മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുഇ എന്നിവരാണ് മുഖ്യപ്രയോജകർ. സാജ്  എർത്ത് റിസോർട്ട്സ്, DQUE 78 TFM ഗ്രേഡ് വൺ സോപ്പ്, അമൃത് വേണി എന്നിവയാണ്  പവേർഡ് ബൈ പാർട്ട്നേഴ്സ് . കൽപ്പന ഇന്റർനാഷണൽ, ഗുഡ്-ഡേ ഹോട്ടൽ ആൻഡ് റിസോർട്ട്‌സ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം, ഐശ്വര്യ ഔട്ട്‌ഡോർ മീഡിയ, യുടി ടിവി, യുണിക് ടൈംസ്, ടൈംസ് ന്യൂ, യൂറോപ്പ് ടൈംസ്, യുടി വേൾഡ്, ഫോട്ടോജെനിക് ഫാഷൻ & വെഡ്ഡിംഗ്‌സ്, ഉദയ സൗണ്ട്, ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്‌നസ്, JD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, പറക്കാട്ട് ജ്വൽസ് ആൻഡ് ഗ്രീൻ മീഡിയ എന്നിവയാണ് സഹ പങ്കാളികൾ. രാജ്യത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെറീന ആൻ ജോൺസൺ, ധനശ്രീ സി എസ്, ദുർഗ സുരേന്ദ്രൻ, ഗൗരി നായർ, ജാസ്മിൻ ജോസ്, ലിയ എലിസബത്ത് ജോഷി, മെലിസ മേരി ജോൺ, നയമ റോസ് കോടങ്കണ്ടത്ത്, നേഹ ആർ, നിതേഷ സി കെ, റിതിക എലിസബത്ത് ജോസ്, ഋതു സാരംഗി, ശ്രുതി , ശ്രേയ, ശ്വേത കെ മധുവായിരുന്നു എന്നിവരായിരുന്നു മത്സരാർത്ഥികൾ.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.