സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണകേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സ്വപ്ന നല്കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണം എന്നും ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്കിയ 164 മൊഴിയിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്ന സുരേഷിന് ഇ ഡി നിര്‍ദ്ദേശം നല്‍കിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona