ഹോങ്കോങ് വിശേഷങ്ങളിലൂടെ

ഹോങ്കോങ്  വിശേഷങ്ങളിലൂടെ

ഞങ്ങൾ  ഡിസ്നിലാൻറിനകത്ത്  കാഴ്ചകൾ  കണ്ട് ഒത്തിരി  നടന്ന് ക്ഷീണിച്ചതിനാലും, നേരത്തെ അമേരിക്ക സന്ദർശിച്ചപ്പോൾ  ഏതാണ്ട് സമാനരീതിയിലെ കാഴ്ചകൾ  ആസ്വദിച്ചിട്ടുള്ളതിനാലും അവിടെ വിശ്രമിക്കാനൊരിടം കിട്ടിയപ്പോൾ  അവിടെ ഇരുന്നു. അപ്പോഴേക്കും  ടൂർ മാനേജർ പ്രേരണ മറ്റൊരു കെട്ടിടം കാണിച്ചിട്ട് അതിനകത്തെ കാഴ്ചകൾ  കാണാതെ വിട്ട് കളഞ്ഞാൽ അതൊരു വലിയ നഷ്ടമാവുമെന്നും പറഞ്ഞു. അത് ശരിയായിരുന്നവെന്ന് കാഴ്ചകൾ  കണ്ടപ്പോൾ  മനസ്സിലായി. വലിയ കെട്ടിടത്തിനകത്ത് കടലിന്റെ അടിത്തട്ട്  ഒരുക്കി  അതിനകത്ത്  നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  എത്ര ഭയാനകമായ രീതിയിലാണ് മത്സ്യസമ്പത്തിനെ ബാധിക്കുന്നതെന്ന്  മനുഷ്യരെ ബോധവത്ക്കരിക്കുവാൻ  ഉള്ള ശ്രമമായിരുന്നു. ആരേയും ആഴത്തിൽ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന തരത്തിൽ വളരെ മനോഹരമായ രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വളരെ ഭാവനാശൈലിയിൽ  പ്രകൃതി നല്കിയ വൃത്തിയുള്ള ജലസംഭരണിയും ജലാശയജീവികളേയും മനുഷ്യൻ അവഗണിക്കുന്നത് പോരാഞ്ഞ്   അത് വൃത്തിഹീനമാക്കുകയും ചെയ്യുന്നല്ലോ  എന്ന് നമ്മേ ചിന്തിപ്പിക്കുന്ന നിമിഷങ്ങളായിരുന്നത്.

          

  തൊട്ടടുത്തായി മറ്റൊരു മൂന്ന് നില കെട്ടിടത്തിൽ മറ്റൊരു ഗംഭീര കാഴ്ച കണ്ടു.  സിലിണ്ട്രിക്കൽ ആകൃതിയിൽ മൂന്ന് നില കെട്ടിടത്തിന്റെ വലിപ്പത്തിലുള്ള ചില്ല് കൊണ്ടുള്ള ടാങ്ക്. അതിനകത്ത് മറഞ്ഞിരിക്കുന്ന ലൈറ്റുകൾ  ഒരുക്കിയിട്ടുണ്ട്. അത് നിറയെ മത്സ്യങ്ങൾ  നീന്തി കൊണ്ടിരിക്കുന്നു. അത് താഴെ മുതൽ മുകളറ്റം വരെ കാണണമെങ്കിൽ സന്ദർശകർ  മൂന്ന് നിലവരെ അത്രത്തോളം പടവുകൾ  കയറി പോകണം. ചെറുതും വലുതുമായ മത്സ്യങ്ങള്, ഒറ്റയ്ക്കും കൂട്ടമായും നീന്തുന്ന അതി മനോഹരമായ കാഴ്ചയായിരുന്നുവത്. ഡ്രാഗൺ  ഫിഷ്, സീ ഹോഴ്സ് അത് കൂടാതെ എത്ര തരത്തിലും വലുപ്പത്തിലുമുള്ള മത്സ്യങ്ങളുണ്ടായിരുന്നെന്ന്  വിവരിക്കാനാവില്ല. അത്രത്തോളം മത്സ്യശേഖരങ്ങളുണ്ട് ആ  ടാങ്കിനുള്ളിൽ.

പിന്നീട് ഒരു കുഴലിനുള്ളിലൂടെ നടന്ന് പോകുമ്പോൾ  കുഴലിന്റെ വശങ്ങളിലും മുകളിലൂടെയും മത്സ്യങ്ങൾ  നീന്തി കൊണ്ടിരിക്കുന്ന അതിമനോഹരമായ അക്വീറിയം. കുഴലിന് ചുറ്റിനും ഗ്ലാസ്കൊണ്ട് നിർമ്മിതമാണ്. ഞങ്ങൾ  സിങ്കപ്പൂർ പോയപ്പോൾ ഇതും കണ്ടിട്ടുള്ളതാണെങ്കിലും അതിലൂടെ വീണ്ടും സഞ്ചരിക്കാൻ കിട്ടിയ അവസരം ശരിക്കും ആസ്വദിച്ചു. എന്തെല്ലാം തരം മത്സ്യങ്ങൾ !. ഒരാള് പേപ്പർ ഗ്ലാസിലൂടെ കാണിച്ചപ്പോൾ  വലിയ മത്സ്യമായ സ്രാവ്  എന്തോ കഴിക്കാൻ കൊടുക്കുകയാണെന്നോർത്ത് പേപ്പർ നീങ്ങുന്നതനുസരിച്ച് നീന്തുവാൻ തുടങ്ങി. കടലിന്റെ അടിത്തട്ടിലൂടെ നടക്കുന്ന പ്രതിതിയായിരുന്നു അതിനകത്ത് കൂടെ നടന്നപ്പോൾ.

ഞങ്ങൾ  അവിടെ നില്ക്കുമ്പോൾ  പെട്ടെന്ന് ഇടിയും മിന്നലും വന്നു. കാറ്റത്ത് ഇലകളൊക്കെ പറന്ന് ഡിസ്നിലാൻറ് ആകെ വൃത്തിഹീനമായി പക്ഷെ നിമിഷ നേരങ്ങൾക്കുള്ളിൽ  ഇലകളൊക്കെ മാറ്റി പഴയരീതിയിൽ തന്നെ വൃത്തിയാക്കി കഴിഞ്ഞു. ഇത്തരം പ്രകൃതിക്ഷോഭം അവർ സ്ഥിരം നേരിടാറുള്ളത് കൊണ്ട് അതിനെ പ്രതിരോധിക്കാനും അവർ സമർത്ഥരാണ്.

പിന്നീട് പാണ്ടകളെ പാർപ്പിച്ചിരിക്കുന്ന കൂടിനടുത്തേക്ക് നീങ്ങി. കൂടിനകത്ത് അവർക്കുള്ള വീട് ഗുഹ പോലെയാണ് പണിതിരിക്കുന്നത്. അവർ കൂട്ടിലായാൽ സന്ദർശകർക്ക് കാണാനൊക്കില്ലല്ലോ. അതിനാൽ കൂടിനകത്ത് സി.സി.റ്റി.വി.ക്യാമറകൾ  ഘടിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് അവർ അകത്തിരുന്നാലും നമുക്ക് അവരെ റ്റി.വി.സ്ക്രീനിലൂടെ കാണാനൊക്കും.

മടക്കയാത്രയിൽ വണ്ടി കാത്ത് നില്ക്കുന്നതിനിടയിൽ പ്രേരണയും എമിയും ഞങ്ങൾക്കായി രാത്രി ഭക്ഷണം വാങ്ങുവാൻ പോയി. ഇതിനിടയിൽ  പ്രേരണ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ആന്റി ഇതേക്കുറിച്ച്  എഴുതുമ്പോൾ   എന്റെ  കാര്യങ്ങൾ  എഴുതുമോ എന്ന്. പ്രേരണയുടെ കഴിവും മികവും കാണുമ്പോൾ ഇത്തരം കഴിവുള്ള പെൺകുട്ടികൾ  ഭരണരംഗത്ത് വരികയാണെങ്കിൽ രാജ്യം എത്ര പുരോഗമിക്കുമായിരുന്നു. ജനങ്ങൾക്ക്  എന്തൊക്കെ തരത്തിൽ പ്രയോജനം ലഭിക്കുമായിരുന്നു എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.