പ്രധാനമന്ത്രിയായാല്‍ ചൈനയ്ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് ഋഷി

പ്രധാനമന്ത്രിയായാല്‍ ചൈനയ്ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന്  ഋഷി

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ചൈനക്കെതിരെ കര്‍ശ്ശന നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വംശജനും ബ്രിട്ടന്റെ മുന്‍ ധനമന്ത്രിയുമായ ഋഷി സുനാക്. അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ അതുണ്ടാകുമെന്നും ഋഷി പറയുന്നു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയാകാനുള്ള മത്സരത്തിലാണ് ഋഷി. ചൈന, റഷ്യ രാജ്യങ്ങളുടെ കാര്യത്തില്‍ ഋഷിയ്ക്ക് ദുര്‍ബല നിലപാടാണെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയും ഫോറിന്‍ സെക്രട്ടറിയുമായ ലിസ് ട്രസ് വിമര്‍ശിച്ചതിന് പിന്നാലെയാണ് ഋഷിയുടെ പ്രതികരണം. ആഭ്യന്തര, ആഗോള സുരക്ഷകള്‍ക്ക് ചൈന ‘ ഒന്നാം നമ്പര്‍ ഭീഷണി”യാണെന്നും ബ്രിട്ടണിലെ മുപ്പതോളം കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പൂട്ടിക്കുമെന്നും ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ നിന്ന് ചൈനീസ് കമ്മ്യൂണിസ്​റ്റ് പാര്‍ട്ടിയെ പുറത്താക്കുമെന്നും ഋഷി ആഹ്വാനം ചെയ്തു. വികസ്വരരാജ്യങ്ങളെ കടക്കെണിയിലാക്കി കുടുക്കുകയാണ് ചൈന ചെയ്യുന്നതെന്നും ഋഷി കുറ്റപ്പെടുത്തി.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ  ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.