സന്നാഹമത്സരത്തിൽ ഇന്ത്യക്ക് തകര്‍പ്പന്‍വിജയം
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു മുന്നോടിയായുള്ള ആദ്യ സന്നാഹ ടി20യില്‍ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം. ദിനേശ് കാര്‍ത്തിക്കിനു കീഴില്‍ ആദ്യമായി ഇറങ്ങിയ ഇന്ത്യ കൗണ്ടി ക്രിക്കറ്റിലെ പ്രമുഖ ടീമായ ഡെര്‍ബിഷെയറിനെ ഏഴു വിക്കറ്റിനു തകര്‍ത്തു. ഇന്ത്യക്കു വേണ്ടി തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ് മോശമാക്കിയില്ല. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ദീപക് ഹൂഡയായിരുന്നു ഇന്ത്യയുടെ ഹീറോ. ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona