കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ചില വഴികള്‍

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ചില വഴികള്‍

പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്  കണ്‍തടങ്ങളിലെ കറുപ്പ്. ഉറക്കക്കുറവ്, പോഷകക്കുറവ്, ടെൻഷൻ  എന്നിങ്ങനെ പല കാരണങ്ങളാല്‍ കണ്ണിന് ചുറ്റും കറുപ്പ് നിറം സാധാരണയായി വരാം. കമ്പ്യൂട്ടർ, ടിവി, ഫോണ്‍ തുടങ്ങിയവയില്‍ കുടുതല്‍ സമയം ചിലവഴിക്കുന്നതും കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് കാരണമാകുന്നു. ശരീരത്തില്‍ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. അതുപോലെത്തന്നെ അൾട്രാവൈലറ്റ്  രശ്മികളില്‍ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

 

കണ്ണിന് ചുറ്റുമുള്ള ഈ കറുപ്പകറ്റാന്‍ എളുപ്പവും ഫലപ്രദവുമായ ചില മാർഗ്ഗങ്ങൾ ഉണ്ട്. കണ്‍ത്തടങ്ങളിലെ ഈര്‍പ്പവും ജലാംശവും നിലനിര്‍ത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ ദിവസം രണ്ടുതവണ വിരലുകള്‍ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.

വെള്ളരിക്ക

കൺതടങ്ങളിലെ  കറുപ്പ് നിറം മാറാന്‍ വെള്ളരിക്ക മികച്ചതാണ്. വെള്ളരിക്കാനീര് കണ്ണിന് ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച്‌ കണ്ണിന് ചുറ്റും വയ്‌ക്കുകയോ ചെയ്യാം. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയായ വെള്ളരിക്ക, സൗന്ദര്യസംരക്ഷണത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. നിറം വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരും വെളളരിക്കയും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടുന്നതും കറുപ്പ് നിറം അകറ്റും.

കട്ടന്‍ ചായ, ടീ ബാഗ്

നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്‌ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റാന്‍ സഹായിക്കും.

തക്കാളി

ഒരു ടീസ്പൂണ്‍ തക്കാളി നീരും, നീരങ്ങ നീരും മിശ്രിതമാക്കി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. ഇത് കണ്ണിന് ചുറ്റുമുള്ള  കണ്‍തടത്തിലെ കറുപ്പു നിറമകറ്റാൻ  അത്യുത്തമമാണ്.

ഉരുളക്കിഴങ്ങ്

കണ്‍ത്തടങ്ങള്‍ വീര്‍ത്തുവരുന്നതും കറുപ്പ് നിറം പടന്നതും തടയാന്‍  ഉരുളക്കിഴങ്ങ് മികച്ച പരിഹാരമാർഗ്ഗമാണ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എന്‍സൈമുകള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് മുറിച്ച്‌ കണ്‍തടങ്ങളില്‍ പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് നല്ല ഒരു പരിഹാരമാണ്.

ബദാം ഓയില്‍, ഒലീവ് ഓയില്‍

ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയിലോ ഒലീവ് ഓയിലോ കണ്‍തടങ്ങളില്‍ തേച്ച്‌ മസാജ് ചെയ്യുക. പിന്നീട് അത് കഴുകി കളയുക.

ഇവയെല്ലാം പരീക്ഷിച്ചു നോക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.