കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണ്. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. കുരങ്ങ് വസൂരിക്ക് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് വിലയിരുത്തിയതോടൊപ്പം ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എന്നും മന്ത്രി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona