നടി നിത്യാമേനോന് വിവാഹിതയാകാനൊരുങ്ങുന്നു – വരന് മലയാളത്തിലെ പ്രമുഖ നടന്
നടി നിത്യാ മേനോന് വിവാഹിതയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. തമിഴ് മാധ്യമങ്ങളാണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെത്തിയ നാള് മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതായാണ് വിവരം. അതേസമയം, വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ നടി ഇതുവരെയും തയ്യാറായിട്ടില്ല. വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക. മലയാളത്തില്‍ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിത്യാമേനോന് സജീവമാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona