ബോറിസ് ജോണ്സണ് യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു
ബോറിസ് ജോണ്സണ് യു.കെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. സര്‍ക്കാറില്‍ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ജോണ്സണ് നിര്‍ബന്ധിതനായത്. ബോറിസ് ജോണ്‍സനെതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ കൂട്ടരാജിക്ക് കാരണം. ജോണ്സണ് പ്രധാനമന്ത്രിയായി ഇരിക്കാന്‍ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. കഴിഞ്ഞ 48 മണിക്കൂറിനിടെ 50ഓളം മന്ത്രിമാരാാണ് യു.കെ സര്‍ക്കാറില്‍ നിന്നും രാജിവെച്ചത്. എന്നാൽ , അടുത്ത ഒക്ടോബര്‍ വരെ ബോറിസ് ജോണ്സണ് കാവല്‍പ്രധാനമന്ത്രിയായി തുടരും. അതിന് ശേഷമായിരിക്കും യു.കെയില്‍ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുക.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona