അമൃത് വേണി മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2022 കിരീടം ചരിഷ്മ കൃഷ്ണന് സ്വന്തം

അമൃത് വേണി മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2022 കിരീടം ചരിഷ്മ കൃഷ്ണന് സ്വന്തം

മണപ്പുറം ഫിനാന്‍സിന്റെയും അമൃത് വേണിയുടെയും സംയുക്ത പങ്കാളിത്തത്തില്‍ സംഘടിപ്പിച്ച മിസ് സൗത്ത് ഇന്ത്യ 2022 ചരിഷ്മ കൃഷ്ണ വിജയകിരീടം ചൂടി, ദേബ്‌നിത കര്‍ ഫസ്റ്റ് റണ്ണറപ്പും സമൃദ്ധി ഷെട്ടി സെക്കന്‍ഡ് റണ്ണറപ്പുമായി.

ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയെ കണ്ടെത്താന്‍ പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച ഇരുപതാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തിലാണ് ഇവര്‍ വിജയികളായത്. ഓഗസ്റ്റ് ഒന്നിന് കൊച്ചി ലെ മെറിഡിയനില്‍ നടന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 സുന്ദരിമാരാണ് മാറ്റുരച്ചത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ പങ്കെടുത്തു. വിജയികളെ ഗോകുലം എം ഡി ഗോകുലം ഗോപാലന്‍, അമൃതവേണി ബിസിനെസ്സ് ഹെഡ് ജി ടി ചാനല്‍ ജിബിന്‍, ബിസിനനെസ് ഹെഡ് ഫാര്‍മ്മ ചാനല്‍ ചന്ദ്രകാന്ത് എന്നിവര്‍ പറക്കാട്ട് ജൂവലറി രൂപകല്പനചെയ്ത സുവര്‍ണ്ണകിരീടമണിയിച്ചു. മിസ് സൗത്ത് ഇന്ത്യ 2022 വിജയിക്ക് ഡി ക്യു നല്‍കുന്ന ഒരു ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും യഥാക്രമം അറുപതിനായിരം രൂപയും നാല്‍പ്പതിനായിരം വിലമതിപ്പുള്ള സമ്മാനങ്ങളാണ് ലഭിച്ചത്.

പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ 2022-ന്റെ പ്രധാന പങ്കാളികള്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും അമൃത് വേണിയുമാണ്. SAJ എര്‍ത്ത് റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്‌സ്, മെഡിമിക്‌സ്, DQUE ഫെയ്‌സ് ആന്‍ഡ് ബോഡി സ്‌കിന്‍ ഫ്രണ്ട്‌ലി സോപ്പ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണര്‍സ് . രാജ്യത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

യുണീക്ക് ടൈംസ്, എഫ്‌ഐസിഎഫ്, പറക്കാട്ട് റിസോര്‍ട്ട്, കല്‍പ്പന ഇന്റര്‍നാഷണല്‍, നെച്ചുപാടം ഡെന്റല്‍ ക്ലിനിക്, ടൈംസ് ന്യൂ, യുടി വേള്‍ഡ്, ഐശ്വര്യ അഡ്വെര്‍ടൈസിങ് , യൂറോപ്പ് ടൈംസ്, ഫോട്ടോജെനിക് ഫാഷന്‍ ആന്‍ഡ് വെഡ്ഡിംഗ്‌സ്, യുടി ടിവി, ഉദയ സൗണ്ട്‌സ്, ഗ്രീന്‍ മീഡിയ, ജസ്റ്റ് ഷൈന്‍ ഫാമിലി ഫിറ്റ്‌നസ്, സജാസ് ഡിസൈനര്‍ ബോട്ടിക്, കേശ ഹെയര്‍ ഓയില്‍, ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്നിവയാണ് സഹപങ്കാളികള്‍..

സബ് ടൈറ്റില്‍ വിജയികള്‍

മിസ് പെര്‍ഫെക്റ്റ് ടെന്‍ – ശില്‍പ എം

മിസ് കണ്‍ജെനിയാലിറ്റി – ശ്രുതി കന്ദസ്വാമി

മിസ് റാമ്പ് വോക്ക് – സ്‌നിഗ്ധ എസ്

മിസ് ഫോട്ടോജെനിക് – സൗന്ദര്യ ദേവഡിഗ

മിസ് സോഷ്യല്‍ മീഡിയ – നിതേഷ സി കെ

മിസ് പോപ്പുലര്‍ – ചരിഷ്മ കൃഷ്ണ

മിസ് ടാലന്റ് – നിതേഷ സി കെ

മിസ് പ്രെറ്റി ഹെയര്‍ – മിഷ ജോസ്

മിസ്സ് ടാസ്ലിംഗ് സ്‌മൈല്‍ – അക്ഷിത എസ്

മിസ് ഗ്ലോയിംഗ് സ്‌കിന്‍ – സീമ വസന്ത്

റീജിയണല്‍ ടൈറ്റില്‍ വിജയികള്‍

മിസ് ക്വീന്‍ കേരള – ഹരിണി മോഹന്‍

മിസ് ക്വീന്‍ കര്‍ണാടക – അക്ഷിത എസ്

മിസ് ക്വീന്‍ ആന്ധ്ര – ശ്രാവണി

മിസ് തമിഴ്‌നാട് – കിരണ്‍ ഗുല്‍സാര്‍

മിസ് ക്വീന്‍ തെലങ്കാന – സഞ്ജന ആകാശം

ഷിജു റഷീദ് (അഭിനേതാവ്), ബിയ സിന്ധു (ഇമേജ് കണ്‍സള്‍ട്ടന്റ്), ഡോ. ജയ മഹേഷ് (ഫിറ്റ്‌നസ് തെറാപ്പിസ്റ്റ്), ഡോ. തോമസ് നെച്ചുപാടം (സൗന്ദര്യ വിദഗ്ധന്‍) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. വിവിധമേഖലകളിലെ വിദഗ്ദ്ധരടങ്ങിയ പാനലാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

ലോകത്താദ്യമായി ബിക്കിനി റൗണ്ട് ഒഴിവാക്കി സൗന്ദര്യ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ളതും പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡാണ്.

കര്‍ണാടകയില്‍ നിന്നുള്ള അക്ഷിത എസ്, ആന്ധ്രയില്‍ നിന്നുള്ള ചരിഷ്മ കൃഷ്ണ, തമിഴ്‌നാട്ടില്‍ നിന്നുള്ള ദേബ്‌നിത കര്‍, കേരളത്തില്‍ നിന്ന് ധനശ്രീ സുധാകരന്‍, കേരളത്തില്‍ നിന്ന് ഹരിണി മോഹന്‍, കേരളത്തില്‍ നിന്ന് ജാസ്മിന്‍ ജോസ്, തമിഴ്‌നാട്ടില്‍ നിന്നുള്ള കിരണ്‍ ഗുല്‍സാര്‍, കേരളത്തില്‍ നിന്ന് മീനാക്ഷി ഉണ്ണികൃഷ്ണന്‍, കേരളത്തില്‍ നിന്ന് മിഷ ജോസ്, നിതേഷ സി കെ കേരളം, തമിഴ്‌നാട്ടില്‍ നിന്നുള്ള റോസിക പി, തമിഴ്‌നാട്ടില്‍ നിന്നുള്ള സമീരിത ജയറാം, കര്‍ണാടകയില്‍ നിന്ന് സമൃദ്ധി ഷെട്ടി, തെലങ്കാനയില്‍ നിന്ന് സഞ്ജന ആകാശം, കര്‍ണാടകയില്‍ നിന്ന് സീമ വസന്ത്, കര്‍ണാടകയില്‍ നിന്ന് ശില്‍പ എം, കര്‍ണാടകയില്‍ നിന്ന് സ്‌നിഗ്ധ എസ്, കര്‍ണാടകയില്‍ നിന്ന് സൗന്ദര്യ ദേവഡിഗ, ആന്ധ്രയില്‍ നിന്ന് ശ്രാവണി തമിഴ്‌നാട്ടില്‍ നിന്നുള്ള എം, ശ്രുതി കന്ദസ്വാമി എന്നിവരാണ് മത്സരാര്‍ഥികള്‍.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.