ഡീസല്‍ പ്രതിസന്ധി; ഇന്ന് ഭൂരിഭാഗം കെ എസ് ആര് ടി സി ഓര്‍ഡിനറി ബസുകളും നിരത്തിലിറങ്ങിയില്ല
ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ന് ഭൂരിഭാഗം കെ എസ് ആര് ടി സി ഓര്‍ഡിനറി ബസുകളും നിരത്തിലിറങ്ങിയില്ല. ഇന്നലെ അന്‍പത് ശതമാനം ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. നാളെ ഓര്‍ഡിനറി ബസുകള്‍ പൂര്‍ണ്ണമായും ഉണ്ടായേക്കില്ലെന്നാണ് വിവരം. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് നടത്തും. ജീവനക്കാര്‍ക്ക് ശമ്പളം നല്കിയതിനാല് ഡീസല്‍ അടിക്കുന്നതിന് പണമില്ലെന്നാണ് കെ എസ് ആര് ടി സി അധികൃതരുടെ വിശദീകരണം. അതേസമയം, കെ എസ് ആര് ടി സിയിലേത് കൃത്രിമ ഡീസല്‍ ക്ഷാമമെന്ന് കെ എസ് ആര് ടി ഇ എ പറഞ്ഞു. ജീവനക്കാരെ മുന്‍നിര്‍ത്തി വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ജനങ്ങളെ ഇളക്കി സര്‍ക്കാരിനോട് വിലപേശാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും കെ എസ് ആര് ടി ഇ എ വിമര്‍ശ്ശിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona