മണപ്പുറം DQUE മിസിസ് ഗ്ലാം വേള്‍ഡ് 2022 കിരീടം സാംബിയയുടെ ബ്രാന്‍ഡിന ലുബുലി കരസ്ഥമാക്കി

മണപ്പുറം DQUE മിസിസ് ഗ്ലാം വേള്‍ഡ് 2022 കിരീടം സാംബിയയുടെ ബ്രാന്‍ഡിന ലുബുലി കരസ്ഥമാക്കി

മണപ്പുറം ഫിനാന്‍സിന്റെയും DQUE വിന്റെ യും സംയുകത സംരംഭത്തില്‍ ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പ്രഥമ മിസിസ് ഗ്ലാം വേള്‍ഡ് 2022 മത്സരത്തില്‍ സാംബിയയുടെ ബ്രാന്‍ഡിന ലുബുലി വിജയകിരീടമണിഞ്ഞു. മംഗോളിയയുടെ ദഷ്ബല്‍ജിദ് മുന്‍ക്സുല്‍ ഫസ്റ്റ് റണ്ണര്‍അപ്പും ഇന്ത്യയുടെ കൃപ ധര്‍മ്മരാജ് സെക്കന്‍ഡ് റണ്ണറപ്പും കിരീടങ്ങള്‍ സ്വന്തമാക്കി. ഓഗസ്റ്റ് 27-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മിസിസ് ഗ്ലാം വേള്‍ഡിന്റെ ആദ്യ പതിപ്പ് മത്സരത്തിലാണ് ഇവര്‍ വിജയികളായത്. മിസിസ് ഗ്ലാം വേള്‍ഡ് 2022 മത്സരത്തിലെ വിജയികളെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം ഡി ആന്‍ഡ് സി ഇ ഒ വി. പി. നന്ദകുമാര്‍ സുവര്‍ണ്ണ കിരീടങ്ങളണിയിച്ചു. പെഗാസസ് ചെയര്‍മാന്‍ ഡോ.അജിത് രവി, സായ ദി ഇന്‍ഫിനിറ്റി എലന്‍ഗസ് എം ഡി ബിബിന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള 14 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള വിവാഹിതരായ സ്ത്രീകള്‍ക്കായി പുതിയ മത്സരം സംഘടിപ്പിച്ചുകൊണ്ട് പെഗാസസ് മറ്റൊരു വിജയഗാഥ തീര്‍ത്തിരിക്കുകയാണ്. കേവലം അഴകളവുകള്‍ മാത്രമല്ല കര്‍മ്മകുശലതയും മാനുഷികതയും സാമൂഹികപ്രതിബാധയുമാണ് മിസിസ് ഗ്ലാം വേള്‍ഡ് മത്സരാര്‍ഥികള്‍ക്കുള്ള പ്രധാനമാനദണ്ഡങ്ങള്‍. പാറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ്ണ കിരീടങ്ങളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.

ജി ഡി സിംഗ് (സംരംഭകന്‍ ), ഡോ ജയ മഹേഷ് (ഫിറ്റ്നസ് തെറാപ്പിസ്റ്റ്), സന്ദീപ് മലാനി (ചലച്ചിത്ര സംവിധായകന്‍) ഹരി ആനന്ദ് (ഫാഷന്‍ ഡിസൈനര്‍), ലൂസി ( ഇന്റര്‍നാഷണല്‍ യോഗ ട്രെയിനര്‍ ) എന്നിവരായിരുന്നു ജഡ്ജിംഗ് പാനലില്‍. ഫാഷന്‍, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിലെ വിധഗ്ധരടങ്ങിയ ജഡ്ജിംഗ് പാനലാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

സബ് ടൈറ്റില്‍ വിജയികള്‍

മിസിസ് ഗ്ലാം വേള്‍ഡ് സോളിഡാരിറ്റി – സിംഗപ്പൂര്‍

മിസിസ് ഗ്ലാം വേള്‍ഡ് ഫാഷനിസ്റ്റ – ഭൂട്ടാന്‍

മിസിസ് ഗ്ലാം വേള്‍ഡ് ടാലന്റ് – സൗത്ത് ആഫ്രിക്ക

മിസിസ് ഗ്ലാം വേള്‍ഡ് സെന്‍സേഷണല്‍- ഇറ്റലി

മിസിസ് ഗ്ലാം വേള്‍ഡ് ഡിലിജന്റ് – ഈസ്റ്റോണിയ

മിസിസ് ഗ്ലാം വേള്‍ഡ് ഇന്‍സ്‌പെയറിങ് – മലേഷ്യ

മിസിസ് ഗ്ലാം വേള്‍ഡ് വിവസിയസ് – റഷ്യ

മിസിസ് ഗ്ലാം വേള്‍ഡ് ഷൈനിംഗ് സ്റ്റാര്‍- ജപ്പാന്‍

മിസിസ് ഗ്ലാം വേള്‍ഡ് റാംപ് വാക്ക് – മംഗോളിയ

മിസിസ് ഗ്ലാം വേള്‍ഡ് ടെനേഷ്യസ് – തായ്‌ലന്‍ഡ്

മിസിസ് ഗ്ലാം വേള്‍ഡ് നാഷണല്‍ കോസ്റ്റിയൂം – മലേഷ്യ

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.