വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ശരിയല്ലെന്ന് ശശി തരൂര്‍ എം.പി

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ശരിയല്ലെന്ന് ശശി തരൂര്‍ എം.പി

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ശരിയല്ലെന്ന് ശശി തരൂര്‍ എം.പി. സര്‍ക്കാര്‍ സമരക്കാരെ കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്നും വികസനത്തിനൊപ്പം ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് മാത്രമേ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.വിഴിഞ്ഞം തുറമുഖ സമരം കൂടുതല്‍ ശക്തമാകുകയാണ്. സ്ത്രീകളടക്കമുള്ള നിരവധി പേരാണ് സമരത്തിന്റെ നാലാം ദിവസം തുറമുഖ കവാടത്തിനടുത്തേക്ക് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.