12- മത് എംബിഎ അവാർഡ് ( മൾട്ടി മില്യണയർ ബിസിനസ് അച്ചീവർ അവാർഡ്) എ വി എ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ എ വി അനൂപിന് സമ്മാനിച്ചു.

12- മത്  എംബിഎ അവാർഡ് ( മൾട്ടി മില്യണയർ ബിസിനസ് അച്ചീവർ അവാർഡ്) എ വി എ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ എ വി അനൂപിന് സമ്മാനിച്ചു.

ഓഗസ്റ്റ് ഒന്നിന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. അവാർഡ് ദാന ചടങ്ങിൽ ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായിരുന്നു.

ബിസിനസ്സ് മേഖലയിൽ 39 വർഷത്തെ പരിചയമുള്ള ഒരു പ്രമുഖ വ്യവസായിയാണ് ഡോ എ വി അനൂപ്. വ്യവസായി, കലാകാരൻ, സാമൂഹികപ്രവർത്തകൻ  എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യസ്‌നേഹികൂടിയാണ് അദ്ദേഹം . ആയുർവേദത്തിന്റെ മാഹാത്മ്യം  ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിനോടൊപ്പം വേൾഡ് മലയാളി കൗൺസിലിലെ സജീവസാന്നീധ്യവുമാണ്. എംബിഎ അവാർഡ് ജേതാവിന്  ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്ഐസിഎഫ്) അംഗത്വം ലഭിക്കും. വർഷത്തിലൊരിക്കൽ ഒരാൾക്ക് മാത്രമേ എഫ്ഐസിഎഫിൽ പ്രവേശനം  ലഭിക്കുകയുള്ളു.

മെഡിമിക്സ്,  മേളം,  സഞ്ജീവനം, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ അമരക്കാരനുമാണ്.  ബിസിനസ്സിലും വിനോദ വ്യവസായത്തിലും അദ്ദേഹം നൽകിയ സംഭാവനകൾക്ക്  നിരവധി അംഗീകാരങ്ങളും  അദ്ദേഹത്തെതേടിയെത്തിയിട്ടുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.