ചേന പായസം

ചേരുവകൾ

ചേന –  500 ഗ്രാം

ശർക്കര– 1 കിലോ 

തേങ്ങാപ്പാൽ  – 4 തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ

ഏലയ്ക്കാപ്പൊടി –  ഒരു ടീസ്‌പൂൺ

നെയ്യ് – ആവശ്യത്തിന്

അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി – ആവശ്യത്തിന്

തേങ്ങാക്കൊത്ത്– 2 ടേബിൾ സ്പൂൺ

ചുക്ക് പൊടി– അര ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

 

നല്ല മൂത്തു വിളഞ്ഞ ചേന തൊലികളഞ്ഞു വളരെ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. ചേന പാകത്തിന് വെന്തുകഴിയുമ്പോൾ വെള്ളം ഊറ്റിക്കളയുക. ശർക്കര അൽപ്പം വെള്ളവും ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.  ഒരു ഉരുളി അടുപ്പത്തുവച്ച് ചൂടാകുമ്പോൾ ഇതിലേക്ക് നെയ്യ് ചേർക്കുക. ഇതിലേക്ക് നന്നായി വേവിച്ചുടച്ചുവച്ചിരിക്കുന്ന ചേന ചേർത്തിളക്കുക. ഇതിലേക്ക് ഉരുക്കി അരിച്ചുവച്ചിരിക്കുന്ന ശർക്കരപ്പാനി ചേർത്തിളക്കുക.  ഇടയ്ക്കിടയ്ക്ക് അൽപ്പാൽപ്പം നെയ്യ് ചേർത്തുകൊടുക്കണം. ചേന ശർക്കരക്കൂട്ട് ഉരുളിയുടെ അരികിൽ നിന്നും  വിട്ടുവരുന്ന പാകത്തിൽ  രണ്ടാം പാൽ  ചേർത്ത് കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം. നല്ലവണ്ണം കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കുക. പായസം പാകമാകുമ്പോൾ നെയ്യിൽ മൂപ്പെച്ചെടുത്ത തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ഏലക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് വിളമ്പാം.

Photo Courtesy : Google/ images are subject to copyright

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.