നാളെ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം

നാളെ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുണ്ട്. നാളെ ശനിയാഴ്ച്ചത്തെ പ്രവര്‍ത്തി ദിനത്തിന് ശേഷം ഈ വര്‍ഷം രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയുണ്ട്. ഒക്ടോബര്‍ 29 ശനിയും ഡിസംബര്‍ മൂന്ന് ശനിയും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനി സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനങ്ങള്‍ ഇല്ല. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.