ടീം ഇന്ത്യ രണ്ടാം ടി20യില്‍ നാളെ ഇറങ്ങും. ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം
ടീം ഇന്ത്യ രണ്ടാം ടി20യില്‍ നാളെ ഇറങ്ങുന്നു. ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയെ അനായാസം പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് ഗുവാഹാത്തിയിലെ അന്തരീക്ഷത്തില്‍ മഴ ഭീഷണിയായി നില്‍ക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍ റോളില്‍ രാഹുലും മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യയുടെ ജയം ആധികാരികമാക്കിയത്. നിലവില്‍ മികച്ച ഫോമിലുള്ള രോഹിതും കോഹ്ലിയും കാര്യവട്ടത്ത് തിളങ്ങില്ലെങ്കിലും ഇനിയുള്ള മത്സരത്തില്‍ അവരുടെ പ്രകടനം മികച്ചതായാല്‍ സന്ദര്‍ശകര്‍ക്ക് രണ്ട് ടി20യും പരമ്പരയിലെ മൂന്ന് ഏകദിന മത്സരവും വലിയ വെല്ലുവിളിയാകും. ഈര്‍പ്പം വില്ലനായതാണ് കാര്യവട്ടത്ത് റണ്‍സ് ഒഴുക്കിന് എതിരായത്. ഗുവാഹാത്തിയിലും ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായിരിക്കുമെന്ന് ക്യൂറേറ്റര്‍ അറിയിച്ചു കഴിഞ്ഞു. അങ്ങിനെയെങ്കില്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കുമെന്നാണ് സൂചന. ബൗളിംഗില്‍ ബുംമ്ര പരിക്കുമൂലം ടീമില്‍ നിന്നും മാറിയത് വെല്ലുവിളിയാണ്. മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona