ജയസൂര്യ,നാദിര്‍ഷ ചിത്രം ” ഈശോ” ഒക്ടോബർ-5 ന് സോണി ലിവ് ഒടിടിയിൽ

ജയസൂര്യ,നാദിര്‍ഷ ചിത്രം  ” ഈശോ”  ഒക്ടോബർ-5 ന് സോണി ലിവ് ഒടിടിയിൽ

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന “ഈശോ” ഒക്ടോബർ അഞ്ചിന് സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും.മുമ്പ് ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.
“കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത് “സംവിധായകൻ നാദിർഷ പറഞ്ഞു.ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ” ഈശോ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്,കല-സുജിത് രാഘവ്,മേക്കപ്പ്-പി വി ശങ്കര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,
പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍-കുട്ടിക്കാനം,മുണ്ടക്കയം.പി ആർ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.