ജോയ്ആലൂക്കാസ് അമൃത് വേണി മിസിസ് കേരള ഗ്ലോബൽ 2022 കിരീടം ശ്രുതിയ്ക്ക് സ്വന്തം

ജോയ്ആലൂക്കാസ് അമൃത് വേണി മിസിസ് കേരള ഗ്ലോബൽ 2022 കിരീടം ശ്രുതിയ്ക്ക്  സ്വന്തം

ജോയ്ആലൂക്കാസ് അമൃത് വേണി മിസിസ് കേരള ഗ്ലോബൽ 2022 കിരീടം ശ്രുതി കെ സ്വന്തമാക്കി.മെറിൻ ജോൺ ഫസ്റ്റ് റണ്ണറപ്പും അർച്ചന സേതു സെക്കൻഡ് റണ്ണറപ്പും കരസ്ഥമാക്കി. ഇതോടൊപ്പം തന്നെ   മിസിസ് കേരള ഗ്ലോബൽ ക്ലാസിക് 2022 കിരീടം പ്രിയ ദർശിനി ദീപക്കും   ഫസ്റ്റ് റണ്ണർ അപ്പ് സ്മിത യോഹന്നാനും  കരസ്ഥമാക്കി  പെഗാസസ്, ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്‌നസ് എന്നിവയുമായി സഹകരിച്ച് ലാഗ്രിഫിൻ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒക്‌ടോബർ 22 ന് രാവിലെ 10 മണിക്ക്  കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന മത്സരത്തിലെവിജയികളെ  അമൃതവേണി റീജിയണൽ ഹെഡ് ജിബിനും പെഗാസസ് ചെയർമാൻ  ഡോ. അജിത് രവിയും  സുവർണ്ണ കിരീടമണിയിച്ചു. കേരളത്തിലും വിദേശത്തുമുള്ള 1 50 മലയാളികൾ പങ്കെടുത്ത ഒഡിഷനിൽ നിന്ന് തെരഞ്ഞെടുത്ത 14 മത്സരാർഥികളാണ് മിസിസ് കേരള ഗ്ലോബൽ മത്സരത്തിൽ പങ്കെടുത്തത്.  മത്സരാർഥികൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ഗ്രൂമിങ് ക്‌ളാസ്സുകളും ഉണ്ടായിരുന്നു.

സബ്ടൈറ്റിലുകൾ

 

  1. മിസിസ് സോളിഡാരിറ്റി – അമൃത കൃഷ്ണൻ

 

  1. മിസ്സിസ് ഫാഷനിസ്റ്റ – മെറിൻ ജോൺ

 

  1. മിസിസ് സെൻസേഷണൽ – സിമി മാർഗരറ്റ്

 

  1. മിസ്സിസ് ഡിലിജന്റ് – സ്മിത യോഹന്നാൻ

 

  1. മിസ്സിസ് ഇൻസ്പേയറിങ് – അർച്ചന സേതു

 

  1. മിസ്സിസ് വിവേഷ്യസ് – ജുവൽ ആൻ ബേബി

 

  1. മിസിസ് ഷൈനിംഗ് സ്റ്റാർ – നീത സി

 

  1. മിസിസ് റാംപ് വാക്ക് – അർച്ചന ആർ നായർ

 

  1. മിസ്സിസ് ടെനേഷ്യസ് – പ്രിയദർശിനി ദീപക്

 

  1. അമൃത് വേണി മിസിസ് പ്രെറ്റി ഹെയർ – സൗമ്യ സലീധർ

 

  1. മിസിസ് പ്രോമിസിംഗ് മോഡൽ – ജാക്വലിൻ മൈക്കിൾ

 

  1. മിസിസ് കൺജെനിയാലിറ്റി – ആൻ ശ്രുതി മാത്യു

 

  1. മിസിസ് ടാലന്റ് – ഗോൾഡ എസ് എൽ

സമീർ ഖാൻ (ഫാഷൻ കൊറിയോഗ്രാഫർ), ഡോ ആശാ ബിജു (കോസ്മെറ്റോളജിസ്റ്റ്), റെജി ഭാസ്കർ (ഫാഷൻ ഫോട്ടോഗ്രാഫർ), ശോഭ വിശ്വനാഥ്‌  (ഫാഷൻ ഡിസൈനർ) എന്നിവരായിരുന്നു വിധികർത്താക്കൾ. ഫാഷൻ, ഫിറ്റ്നസ് തുടങ്ങിയ മേഖലകളിലെ  പ്രമുഖ വ്യക്തികളടങ്ങിയ  പാനലാണ്  സബ്ടൈറ്റിലുകളുടെ വിജയികളെ തിരഞ്ഞെടുത്തത്.

പെഗാസസും ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്‌നസും ചേർന്ന് ലാ ഗ്രാഫിൻ സംഘടിപ്പിക്കുന്ന മിസിസ് കേരള ഗ്ലോബലിന്റെ പ്രധാന പങ്കാളികളാണ് ജോയ്ആലുക്കാസും അമൃത് വേണിയും. നാച്ചുറൽസ് സ്കൂൾ ഓഫ് മേക്കപ്പ്, WoW ഫാക്ടർ, സാജ്  എർത്ത് റിസോർട്ട്സ് ആൻഡ് കൺവെൻഷൻ സെന്റർ, പാറക്കാട്ട് റിസോർട്ട്സ്, DQUE എന്നിവയാണ് പവേർഡ് ബൈ പാർട്ട്ർനേസ് .

കൽപ്പന ഇന്റർനാഷണൽ, ഐശ്വര്യ പരസ്യങ്ങൾ, വീ കേ വീസ് കാറ്ററേഴ്സ്, ഫോട്ടോജെനിക് ഫാഷൻ ആൻഡ് വെഡ്ഡിംഗ്സ്, യുണിക് ടൈംസ്, യുടി ടിവി, ഉദയ സൗണ്ട്സ്, ഗ്രീൻ മീഡിയ, തോബാസ് ലക്ഷ്വറിയസ് ബാത്ത്റൂം ഫിറ്റിംഗ്സ്, അക്ഷയ് ഇൻകോ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവയാണ് സഹ പങ്കാളികൾ.

അമൃത കൃഷ്ണൻ, ആൻ ശ്രുതി മാത്യു, അർച്ചന ആർ നായർ, അർച്ചന സേതു, ഗോൾഡ എസ് എൽ, ജാക്വലിൻ മൈക്കിൾ, ജുവൽ ആൻ ബേബി, മെറിൻ ജോൺ, നീത സി, പ്രിയദർശിനി ദീപക്, സിമി മാർഗരറ്റ് , സ്മിത യോഹന്നാൻ, സൗമ്യ സലീധർ, ശ്രുതി കെ എന്നിവരാണ് മത്സരാർത്ഥികൾ

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.