നരബലി കേസ്,സ്ത്രീകളെ കൊന്നത് ദേവി പ്രീതിക്കായെന്ന് റിപ്പോര്‍ട്ട്

നരബലി കേസ്,സ്ത്രീകളെ കൊന്നത് ദേവി പ്രീതിക്കായെന്ന് റിപ്പോര്‍ട്ട്

നരബലി കേസ്,സ്ത്രീകളെ കൊന്നത് ദേവി പ്രീതിക്കായെന്നു റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടി. റോസിലിയെ കൊന്നത് ലൈല. മൃതദേഹം 56 കഷണങ്ങളാക്കി ബക്കറ്റില്‍ കുഴിച്ചിട്ടു. പത്മയെ കൊന്നത് ഷാഫി. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ കുത്തി മുറിവേല്‍പ്പിച്ചു.

പ്രതികള്‍ റിമാന്‍ഡില്‍, വിഷാദരോഗം ഉണ്ടെന്ന് ലൈല കോടതിയില്‍

നരബലി കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്നു പ്രതികളെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. വിഷാദരോഗം ഉണ്ടെന്ന് ലൈല കോടതിയില്‍. കസ്റ്റഡി അപേക്ഷ ഇന്നു തന്നെ പോലീസ് നല്‍കും.

കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിന് മൊഴി നല്‍കി.നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വെച്ചുവെന്നും മൊഴി നല്‍കിയിട്ടുണ്ട് .

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.