യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് കവറിലാക്കിയ സംഭവം – ഭര്‍ത്താവെന്ന് സംശയിക്കപ്പെടുന്നയാള്ക്കായി തിരച്ചില്‍ ആരംഭിച്ചു
കൊച്ചി ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് കവറിലാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. യുവതിയുടെ ഭര്‍ത്താവെന്ന് സംശയിക്കപ്പെടുന്നയാള്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെയാണ് മഹാരാഷ്ട്ര സ്വദേശിയായ ലക്ഷ്മിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാം ബഹദൂര്‍ എന്നയാളാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാം ബഹദൂര്‍ സംസ്ഥാനം വിട്ടെന്നും വിവരമുണ്ട്. ഇന്നലെയാണ് ഇളംകുളത്തെ വാടകവീട്ടില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona