സംരംഭകത്വത്തിലെ അനുപമജേതാക്കള്‍

സംരംഭകത്വത്തിലെ അനുപമജേതാക്കള്‍

 

ചിന്തകളാണ് പ്രചോദനത്തിന്റെ ഉറവിടം. വിശാലമായി ചിന്തിച്ച് ജീവിതവിജയം കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിപക്ഷം ആള്‍ക്കാരും സ്വന്തം ബിസിനസ്സ് ചെയ്ത് വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ബിസിനസ്സ് വിജയിപ്പിക്കാനുള്ള വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും വിജയം അകലെയാണ്. എന്നിരുന്നാലും, എല്ലാവര്‍ക്കും ജീവിതത്തില്‍ തുല്യ അവസരങ്ങളുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ലക്ഷ്യത്തിലെത്തുന്നതുവരെ ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് സംരംഭകത്വം. സാമ്പത്തികവും തൊഴില്‍പരവുമായ ഉദ്ദേശ്യങ്ങള്‍ക്കായി സംരംഭകര്‍ സ്ഥാപനങ്ങള്‍ രൂപീകരിക്കുകയെന്നത് മാത്രമല്ല അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉന്നംവയ്ക്കുക വേണം. ഇത്തരത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയും പ്രവര്‍ത്തനപദ്ധതിയോടുകൂടിയും ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണത്തിൽക്കൂടിയും ആരംഭിച്ച സംരംഭം സമ്പൂര്‍ണ്ണവിജത്തിലെത്തിച്ച സംരംഭകന്‍ പ്രകാശ് പറക്കാട്ടിന്റെ വിജയഗാഥയിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല. ഒരു എക്സിബിഷന്‍ സന്ദര്‍ശനവേളയില്‍ കിട്ടിയ ആശയത്തില്‍ നിന്നാണ് പറക്കാട്ട് ജ്വല്ലറി എന്ന ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ ഷോറൂമുകളുടെ തുടക്കം. അത് ധീരമായ ചുവടുവെയ്പ്പായിരുന്നു. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു ജ്വല്ലറി സ്ഥാപനം തുടങ്ങാന്‍ വിഭാവനം ചെയ്യുമ്പോള്‍ തന്നെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ട് അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും വിശകലനത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. 1990-ല്‍ ശ്രീമൂലനഗരത്തിലും കാലടിയിലും രണ്ട് ഷോറൂമുകള്‍ തുറന്ന് ഈ വ്യവസായത്തിലേക്ക് പ്രവേശിച്ചത് ആഭരണമേഖലയില്‍ പുത്തന്‍ താരോദയത്തിന്റെ അടിസ്ഥാനമായിരുന്നു.
‘സ്വര്‍ണ്ണലോകം’ എന്ന എക്‌സിബിഷന്‍ കാണാനിടയായതാണ്, ‘ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍’ നിര്‍മ്മിക്കാന്‍ പ്രകാശ് പറക്കാട്ടിനും ഭാര്യ പ്രീതി പ്രകാശിനും പ്രേരണയായത്. പറക്കാട്ട് എന്ന ബ്രാന്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്‍കിയിട്ടുള്ള വ്യവസായിയായ പ്രകാശ് പറക്കാട്ടിന്റെ നിര്‍ദ്ദേശപ്രകാരം, ബ്രാന്‍ഡിന്റെ സത്യസന്ധത, ആധികാരികത, ഗുണമേന്മ എന്നിവ വെളിവാക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. 24 കാരറ്റ് തങ്കത്തില്‍ പൊതിഞ്ഞതും ഒന്നിനൊന്ന് മികച്ചതുമായ ഡിസൈനിലുള്ള ആഭരണങ്ങള്‍ പ്രായഭേദമന്യേ എല്ലാ ആള്‍ക്കാരെയും ആകര്‍ഷിക്കുന്നതരത്തിലുള്ളതാണ്. ഈ മികവാണ് അതിവേഗം വളരാനും വിപണി കൈയ്യടക്കാനും പറക്കാട്ടിനെ സഹായിച്ചത്. കടുത്ത മത്സരം നിലനില്‍ക്കുമ്പോഴും മികച്ച ഉപഭോക്തൃ സേവനവും അതിശയിപ്പിക്കുന്ന ഡിസൈനുകളും ആഭരണങ്ങളും കാരണം ഉപഭോക്താക്കള്‍ ഇപ്പോഴും ഈ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിച്ച ഒരു ട്രെയില്‍ബ്ലേസിംഗ് ബ്രാന്‍ഡാണിത്. എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച സേവനവും ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പന്നങ്ങളും നല്‍കാന്‍ പറക്കാട്ട് ജുവല്‍സ് എല്ലായ്‌പോഴും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ പരമ്പരാഗത ആഭരണ രൂപകല്പനയെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഒരു സഞ്ചിതധനമായി ശുദ്ധമായ സ്വര്‍ണ്ണം വാങ്ങുന്നതിന്റെ മൂല്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും സഹായിക്കുന്നു. എറണാകുളത്ത് എംജി റോഡില്‍ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ക്കായുള്ള ആദ്യ ഷോറൂം കമ്പനി തുറന്നു. ഇത്തരത്തിലുള്ള ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അപകടകരമായ ലോഹങ്ങളായ നിക്കല്‍, ക്രോമിയം എന്നിവയെക്കാള്‍ ശുദ്ധമായ ചെമ്പ്, വെള്ളി എന്നിവ ഉപയോഗിക്കുകയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയതും ലാഭേച്ഛയ്ക്കുപരി പറക്കാട്ട് എന്ന ബ്രാന്‍ഡിന് പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും വിശ്വാസ്യതയും നേടിക്കൊടുത്തു. കഴിഞ്ഞ 20 വര്‍ഷമായി തന്നോടൊപ്പം ബിസിനസ്സ് നടത്തുന്ന ഭാര്യ പ്രീതി പ്രകാശിന് പാറക്കാട്ട് ജൂവല്‍സിന്റെ ചുമതല കൈമാറിയതിന് ശേഷം പ്രകാശ്, തന്റെ പ്രവര്‍ത്തനങ്ങള്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പാറക്കാട്ട് ജൂവല്‍സിന്, ലക്ഷക്കണക്കിന് ഉപഭോക്താക്കളും ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റും 100-ലധികം ഷോറൂമുകളും വിശാലമായ വിതരണ ശൃംഖലയുമുണ്ട്. മലേഷ്യ, ക്വാലാലംപൂര്‍, ബാംഗ്ലൂര്‍, നാഗര്‍കോവില്‍, തിരുനെല്‍വേലി, ഈറോഡ്, മധുര എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലും കേരളത്തിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പറക്കാട്ടിന് ഷോറൂമുകളുണ്ട്. തമിഴ്നാട്ടിലേക്കും മലബാര്‍ മേഖലയിലേക്കും ബ്രാന്‍ഡ് വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് പുതിയ ലക്ഷ്യം.
മറ്റ് താരതമ്യപ്പെടുത്താവുന്ന ഇനങ്ങളില്‍ നിന്ന് വ്യത്യസ്തവും, ഉപഭോക്താവിന് ഈ ആഭരണങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ തിളക്കവും ഗുണനിലവാരവും കുറയാതെ ഉപയോഗിക്കാന്‍ കഴിയും എന്നതുമാണ് പറക്കാട്ട് ജ്വല്ലറിയുടെ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ പ്രധാന നേട്ടം. ആജീവനാന്തവാറന്റി, പഴയ ആഭരണങ്ങള്‍ക്കുള്ള എക്സ്ചേഞ്ച് ഓഫറുകള്‍, ഒരു ഗ്രാം തങ്കത്തിന്റെ പണം തിരികെ നല്‍കാനുള്ള ഗ്യാരണ്ടി എന്നിവയാണ് പറക്കാട്ട് ജ്വല്ലറികളുടെ പ്രധാനപ്പെട്ട സവിശേഷതകള്‍. ഉപഭോക്തൃ മുന്‍ഗണനകളെ അടിസ്ഥാനമാക്കി അനുപമമായ ആഭരണങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതാണ് മറ്റൊരു വശം. ഇതിനായി പറക്കാട്ടിന് സ്വന്തമായി നിര്‍മ്മാണസൗകര്യമുണ്ട്. എല്ലാത്തിലുമുപരി പ്രീതി പ്രകാശ് ഒരു ഡിസൈനര്‍ ആയതിനാല്‍, ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ശൈലിയിലും അവര്‍ നിര്‍ദ്ദേശിക്കുന്ന മാതൃകയില്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നു. ആഭരണനിര്‍മ്മാണം കൂടാതെ പറക്കാട്ടിന്റെ ഉപഭോക്താക്കള്‍ക്കായി, വിഗ്രഹങ്ങള്‍, മെമന്റോകള്‍, സൗന്ദര്യമത്സരങ്ങള്‍ക്കുള്ള കിരീടങ്ങള്‍, തങ്കത്തില്‍ പൊതിഞ്ഞ വാച്ചുകള്‍, പാത്രങ്ങള്‍, കണ്ണട ഫ്രെയിമുകള്‍, മണിച്ചിത്രത്താഴുകള്‍ എന്നിവയും മറ്റ് നിരവധി ഇനങ്ങളും നിര്‍മ്മിക്കുന്നു. ഭൂരിഭാഗം വനിതാ ജീവനക്കാര്‍ അടങ്ങുന്ന പറക്കാട്ട് ജീവനക്കാരുടെ ചുമതല പ്രീതി പറക്കാട്ടിനാണ്.

Prakkat Uniquetimes
Prakkat

ഒരു കമ്പനിയുടെ സംരംഭകന് അതിന്റെ വിജയത്തില്‍ കാര്യമായ സ്വാധീനമുണ്ട്. പ്രകാശ് പറക്കാട്ട് എന്ന സാധാരണക്കാരനായ സംരംഭകന്‍ ഒരു പുതിയ സംരംഭം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള സാമ്പത്തിക വെല്ലുവിളി ഏറ്റെടുത്ത് തന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവുംകൊണ്ട് ഫാമിലി ബ്രാന്‍ഡിന് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയതിനോടൊപ്പം തന്നെ ലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളെ സ്വന്തമാക്കാനും വിപണിയില്‍ സാനിധ്യമുറപ്പിക്കാനും കഴിഞ്ഞുവെന്നത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നതില്‍ സംശയമില്ല.
പറക്കാട്ട് നേച്ചര്‍ ഹോട്ടല്‍ & റിസോര്‍ട്ട്: ആധുനീക രീതിയിലുള്ള റിസോര്‍ട്ട്
പ്രകാശ് പറക്കാട്ട് തന്റെ ബിസിനസ്സ് ഭാവിയിലേക്ക് ഫലപ്രദമായി വൈവിധ്യവല്‍ക്കരിച്ചതിന്റെ തുടര്‍ച്ചയായി റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റിയിലും ടൂറിസം വ്യവസായത്തിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തി. മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന പറക്കാട്ട് നേച്ചര്‍ ഹോട്ടല്‍ & റിസോര്‍ട്ട് അതിശയകരവും ഏറ്റവും മികച്ച ആധുനീകസൗകര്യങ്ങളുള്ള (ബോത്തിക്) റിസോര്‍ട്ടാണ്. റിസോര്‍ട്ടിന്റെ മുഴുവന്‍ എന്‍ജിനീയറിങ് ജോലികളുടെയും ഇന്റീരിയറിന്റെയും ചുമതല പ്രകാശ് പറക്കാട്ട് മാത്രമാണ് നിര്‍വ്വഹിച്ചത് . ഈ റിസോര്‍ട്ടിന്റെ ഓരോ ചെറിയ വിശദാംശങ്ങളിലും പറക്കാട്ട് ഗ്രൂപ്പിന്റെ മഹത്വം ധാരാളമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ക്ലബ് സ്യൂട്ട് റൂമുകള്‍, പ്രീമിയം റൂമുകള്‍, സുപ്പീരിയര്‍ റൂമുകള്‍, ക്ലാസിക് റൂമുകള്‍, പൂള്‍ വില്ലകള്‍, ഗുഹകള്‍ എന്നിവയെക്കൂടാതെ അമ്യൂസ്മെന്റ് പാര്‍ക്ക്, കോട്ടേജുകള്‍, കുടിലുകള്‍, പ്രകൃതിസൗന്ദര്യത്തിന് കോട്ടംതട്ടാതെ പ്രകൃതിയോട് ഇണങ്ങുന്ന റോപ്പ് വേ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന 10 ഏക്കര്‍ വിസ്തൃതിയുള്ള റിസോര്‍ട്ടാണിത്. കൂടാതെ, റിസോര്‍ട്ട് ഹൈക്കിംഗ് ട്രയല്‍, പ്രകൃതിയെ അറിഞ്ഞുള്ള നടത്തം, ജീപ്പ് സഫാരി, മത്സ്യക്കുളം, കുളം, ഫയര്‍ ഡാന്‍സ്, ഫോട്ടോഷൂട്ടുകള്‍ക്കായുള്ള 100 ലൊക്കേഷനുകള്‍, തേയിലത്തോട്ടങ്ങള്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍, ഗുഹകള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ ലൊക്കേഷന്‍ പ്രദാനം ചെയ്യുന്ന പ്രകൃതിദൃശ്യങ്ങള്‍ വര്‍ണ്ണനാതീതമാണ്. കൂടാതെ, വൈവിധ്യമാര്‍ന്ന പാചകരീതികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓപ്പണ്‍ റെസ്റ്റോറന്റും ഇവിടത്തെ പ്രത്യേകതയാണ്. യഥാര്‍ത്ഥത്തില്‍, ഒരു തേയിലത്തോട്ടത്തിന് നടുവിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഈ ലൊക്കേഷന്‍ തോട്ടങ്ങളുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു, ഇത് അഭിനന്ദാര്‍ഹമാണ്.

Prakkat Uniquetimes
Prakkat

പറക്കാട്ട് വെഡ്ഡിംഗ് കമ്പനി : പുതിയ ഉദ്യമം
മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സംരംഭത്തില്‍ മാറ്റം വരുത്തുകയെന്നത് ഒരു യഥാര്‍ത്ഥ സംരംഭകന്റെ വിജയത്തിലേക്കുള്ള വഴിയാണ്. പറക്കാട് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന എറണാകുളത്തെ വുഡ് ലാൻഡ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച പറക്കാട്ട് വെഡ്ഡിംഗ് കമ്പനിയില്‍ വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ക്കും മികച്ച നിലവാരത്തിലുള്ള ബ്രൈഡല്‍ ബോട്ടിക്കിനും സൗകര്യമൊരുക്കിയിക്കുന്നു. നാല് നിലകളുള്ള ഈ ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറികള്‍, ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ വാടക ബ്രൈഡല്‍ ആഭരണങ്ങള്‍, ഒരു മേക്ക് ഓവര്‍ സ്റ്റുഡിയോ, റെന്റല്‍ സ്റ്റുഡിയോ ഫ്‌ളോർ, മോഡലിംഗ് ഏരിയ, ഫോട്ടോ ഷൂട്ട് ഏരിയ എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കൂടാതെ ‘പറക്കാട്ട് ജൂവല്‍സ്’ എന്ന പേരില്‍ അവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്, പ്രീതി പ്രകാശാണ് ഇതിന്റെയെല്ലാം അമരക്കാരി. ചാനലിലൂടെ പുതിയ ഇനം ആഭരണങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ പറക്കാട്ട് ബ്രാന്‍ഡ് ഫ്രാഞ്ചൈസി ചെയ്യാനും ദക്ഷിണേന്ത്യയിലുടനീളം പുതിയ ഷോപ്പുകള്‍ തുറക്കാനും പ്രീതിക്ക് പദ്ധതിയുണ്ട്.
പരസ്പര പിന്തുണയും വിജയവും
ജീവിതത്തിലായാലും സംരംഭത്തിലായാലും പരസ്‌പരം മനസ്സിലാക്കി പരിപൂര്‍ണ്ണപിന്തുണയേകുന്ന പങ്കാളിയുണ്ടെങ്കില്‍ നേട്ടം കൈവരിക്കാമെന്നുള്ള യാഥാര്‍ഥ്യമാണ് പറക്കാട്ടിലും പ്രാവര്‍ത്തികമാക്കുന്നത്. പ്രീതി പറക്കാട്ടിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഫലമാണ് വ്യവസായിയായ ഭര്‍ത്താവിനൊപ്പം പറക്കാട്ട് ജ്വല്ലറിയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റാന്‍ സാധിച്ചത്. മാതാപിതാക്കളോടൊപ്പം മക്കളും ബിസിനസ്സില്‍ പങ്കാളിത്തം ഉറപ്പിക്കുന്നുണ്ട്. അതിനാല്‍ വിജയങ്ങള്‍ കുടുംബം ഒരുമിച്ച് ആസ്വദിക്കുന്നു. ജനപ്രിയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍, പുതിയ ഡിസൈനുകള്‍ പഠിക്കാനും നൂതനമായ ഡിസൈനുകള്‍ സൃഷ്ടിക്കുന്നതിന് അവ പരിഷ്‌ക്കരിക്കാനുമുള്ള നിരവധി സാധ്യതകള്‍ ഉണ്ട്. അവ കണ്ടെത്തി നടപ്പിലാക്കുന്നതിലുമുള്ള പ്രീതി പ്രകാശിന്റെ നൈപുണ്യം ഈ വിജയത്തിന്റെ ആണിക്കല്ലാണ്. പ്രകാശിന്റെ ഭാര്യ പ്രീതി പ്രകാശ് ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ അഭിജിത്ത് പറക്കാട്ട് ലണ്ടനില്‍ നിന്ന് എംബിഎ നേടിയ ശേഷം പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇളയ മകന്‍ അഭിഷേക് പറക്കാട്ട്, സംരംഭകനും നിരവധി ഫോളോവേഴ്സുള്ള ജനപ്രിയ ഇന്‍സ്റ്റാഗ്രാം ഇൻഫ്ളുവൻസറുമാണ്, മാര്‍ക്കറ്റിംഗിന്റെയും ബ്രാന്‍ഡ് മാനേജുമെന്റിന്റെയും ചുമതലയും അഭിഷേകാണ് നിര്‍വ്വഹിക്കുന്നത്. പ്രകാശിന്റെ അനന്തരവന്‍ ബിനു പറക്കാട്ട്, ആഭരണങ്ങളുടെ ഉല്‍പ്പാദനനിലവാരകാര്യങ്ങളും ആഭരണങ്ങളുണ്ടാക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുള്‍പ്പെടെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.

Prakkat Uniquetimes
Prakkat

മറക്കാനാവാത്ത നാഴികക്കല്ലുകള്‍
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച വെങ്കലത്തില്‍ തീര്‍ത്ത് തങ്കത്തില്‍ പൊതിഞ്ഞ ഗുരുവായൂര്‍ മരപ്രഭുവിന്റെ പ്രതിമ നിര്‍മ്മിച്ച് നല്‍കിയത് മറക്കാനാവാത്ത അനുഭവമാണ്. മാര്‍ബിള്‍, വെങ്കലം, മരം എന്നിവകൊണ്ട് നിര്‍മ്മിച്ചതും തങ്കംപൊതിഞ്ഞതുമായ അതിമനോഹരമായ പ്രതിമകളാണ് പറക്കാട്ടിന്റെ സവിശേഷത. അതുപോലെതന്നെ, ശബരിമലയിലെ മുന്‍ തന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം, ലണ്ടനില്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും ആഭരണപ്പെട്ടികളും നിര്‍മ്മിച്ചു നല്‍കിയതും പറക്കാട്ട് ജ്വല്ലറിയാണ്

Prakkat Uniquetimes
Prakkat
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.