കെഎസ്‌ആര്‍ടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡല്‍ കല്യാണ ഓട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

കെഎസ്‌ആര്‍ടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡല്‍ കല്യാണ ഓട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

കെഎസ്‌ആര്‍ടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡല്‍ കല്യാണ ഓട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. മുന്‍വശത്തെ കാഴ്ച മറയ്ക്കും രീതിയില്‍ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ് കേസ്. കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.ഇന്നലെ രാവിലെയാണ് മരച്ചില്ലകളെല്ലാം കെട്ടിവച്ചലങ്കരിച്ച് കെഎസ്‌ആര്‍ടിസി ബസ് കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്ക് സര്‍വ്വീസ് നടത്തിയത്.
സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വ്വീസിന് അയക്കരുതെന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വ്വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ ജോയിന്‍റ് അര്‍ടിഒ നിര്‍ദ്ദേശവും നല്‍കിയിരുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലിമായി സസ്പെന്‍ഡ് ചെയ്യും.

Photo Courtesy : Google/ images are subject to copyright

                 

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.