പാറശ്ശാല ഷാരോണ്‍ കൊലക്കേസ് – ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല
പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടെയും,അമ്മാവന്റെയും ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ല എന്ന് കോടതി. സിന്ധു, നിര്‍മലകുമാരന്‍ നായര്‍, എന്നിവരുടെ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.
തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുള്ളതെന്നും ജാമ്യം ലഭിക്കാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. നെയ്യാറ്റിന്‍കര കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിന്ധുവും നിര്‍മലകുമാരന്‍ നായരും ഹൈക്കോടതിയെ സമീപിച്ചത്. കഷായത്തില്‍ വിഷം ചേര്‍ത്താണ് കാമുകിയായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിന്റെ മരണമറിഞ്ഞ സിന്ധുവിനും നിര്‍മലകുമാരന്‍ നായര്‍ക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടര്‍ന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ കേസില്‍ പ്രതി ചേര്‍ത്തത്.
Photo Courtesy : Google/ images are subject to copyright