വീട്ടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി പിടിയില്‍
എറണാകുളം എളംകുളത്ത് വീട്ടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി പിടിയില്‍. യുവതിയുടെ കൂടെ താമസിച്ചിരുന്ന റാം ബഹാദൂര്‍ ബിസ്ത്(45) ആണ് പിടിയിലായത്. എറണാകുളം സിറ്റി പൊലീസ് കേന്ദ്ര ആഭ്യന്തര വകുപ്പു വഴി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേപ്പാള്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. നേപ്പാളില്‍ ഒളിവില്‍ കഴിയുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും നേപ്പാളി സ്വദേശിനി ഭാഗീരഥി ഗാമിയെ ഇയാള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona