വെള്ളം ചോദിച്ചെത്തി, യുവാവ് വൃദ്ധയെ അടിച്ച് പരിക്കേല്‍പ്പിച്ച് രണ്ട് പവന്റെ മാലയും കവര്‍ന്നു

വെള്ളം ചോദിച്ചെത്തി, യുവാവ് വൃദ്ധയെ അടിച്ച് പരിക്കേല്‍പ്പിച്ച് രണ്ട് പവന്റെ മാലയും കവര്‍ന്നു

തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ബൈക്കില്‍ എത്തിയ യുവാവ് വൃദ്ധയെ മുഖത്ത് അടക്കം അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം രണ്ട് പവന്റെ മാല കവര്‍ന്നു.മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതി (68) ക്കാണ് മുഖത്ത് അടക്കം മാരകമായി പരിക്കേറ്റത്. മകള്‍ സുജയോടൊപ്പമാണ് അരുന്ധതി താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

മകള്‍ സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. അരുന്ധതി വെള്ളമെടുത്ത് കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചതിന് ശേഷം ഗ്ലാസ് തിരികെ നല്‍കുമ്പോഴാണ് ഇയാള്‍ അരുന്ധതിയുടെ മുഖത്തടിച്ചത്. അടിയേറ്റ അരുന്ധതി നിലവിളിക്കാന്‍ പോലും കഴിയാതെ മുഖം പൊത്തിപ്പിടിച്ചപ്പോള്‍ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് ഇയാള്‍ സ്ഥലം വിട്ടു. മുഖമടച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കില്‍ക്കൂടി രക്തം വാര്‍ന്നൊഴുകിയ അരുന്ധതി പിന്നീട് പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതിനോടകം അക്രമി രക്ഷപ്പെട്ടിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.