വൈക്കത്തഅഷ്‌​ട​മി ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും

വൈക്കത്തഅഷ്‌​ട​മി ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും
വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്‌​ട​മി ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും. നാ​ളെ രാ​വി​ലെ 7.10നും 9.10​നും മ​ദ്ധ്യേ ത​ന്ത്രി മു​ഖ്യ​ൻ​മാ​രാ​യ ഭ​ദ്ര​കാ​ളി മ​റ്റ​പ്പ​ള്ളി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടേ​യും കി​ഴ​ക്കി​നി​യേ​ട​ത്ത് മേ​ക്കാ​ട് മാ​ധ​വ​ൻ ന​മ്പൂ​തി​രി​യു​ടേ​യും മു​ഖ്യകാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ്. 
 
പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി ദർശനം  17 ന് 
കൊ​ടി​യേ​റ്റി​നെ​ത്തു​ട​ർ​ന്ന് 9.10ന് ​കൊ​ടി​ക്കീ​ഴി​ൽ തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ ബി.എ​സ്. പ്ര​കാ​ശ് ദീ​പം തെ​ളി​ക്കും. 9.15ന് ​ക​ലാ​മ​ണ്ഡ​പ​ത്തി​ൽ ച​ല​ച്ചി​ത്ര​താ​രം ജ​യ​സൂ​ര്യ ദീ​പം തെ​ളി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും വൈ​കു​ന്നേ​രം നാ​ലി​നും സം​ഗീ​താ​ർ​ച്ച​ന, രാ​ത്രി ഒ​മ്പ​തി​ന് കൊ​ടി​പ്പു​റ​ത്ത് വി​ള​ക്ക്. ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് ശ്രീ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 4.15 വ​രെ സം​ഗീ​ത​ക്ക​ച്ചേ​രി, രാ​ത്രി 7.30 ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ. എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​ന് ശ്രീ​ബ​ലി, 11 നും 12 ​നും സം​ഗീ​തക്ക​ച്ചേ​രി, രാ​ത്രി 9.30ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ. ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് ശ്രീ​ബ​ലി, 10.40 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ സം​ഗീ​താ​ർ​ച്ച​ന. വൈ​കു​ന്നേ​രം ആ​റി​ന് പൂ​ത്താ​ലം വ​ര​വ്. ഏ​ഴി​ന് നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ. 10ന് ​രാ​വി​ലെ 10.30 മു​ത​ൽ നാ​ലു​ വ​രെ സം​ഗീ​താ​ർ​ച്ച​ന. വൈ​കു​ന്നേ​രം ആ​റി​ന് പൂ​ത്താ​ലം വ​ര​വ്. 5.30 മു​ത​ൽ 8.30വ​രെ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, തി​രു​വാ​തി​ര​ക​ളി, 9.30ന് ​നൃ​ത്താ​ർ​ച്ച​ന. 11ന് ​രാ​വി​ലെ എ​ട്ടി​ന് ശ്രീ​ബ​ലി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം. വൈ​കു​ന്നേ​രം ആ​റി​നു പൂ​ത്താ​ലം​ വ​ര​വ്. 12ന് ​രാ​വി​ലെ 11ന് ​ച​ല​ച്ചി​ത്ര​താ​രം പ​ത്മ​ശ്രീ ജ​യ​റാ​മും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം. രാ​ത്രി എ​ട്ടി​ന് നൃ​ത്തനൃ​ത്ത്യ​ങ്ങ​ൾ. രാ​ത്രി 11ന് ​ഋ​ഷ​ഭ വാ​ഹ​നം എ​ഴു​ന്ന​ള്ളി​പ്പ്. 
13ന് ​രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​ വ​രെ സം​ഗീ​താ​ർ​ച്ച​ന. ര​ണ്ടി​ന് ഉ​ത്സ​വ ബ​ലി​ദ​ർ​ശ​നം. 
തുടർച്ച…
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, മേ​ജ​ർ സെ​റ്റ് പ​ഞ്ച​വാ​ദ്യം ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ​ മാ​രാ​ർ, കു​നി​ശേ​രി ച​ന്ദ്ര​ൻ​മാ​രാ​രും 70ൽപ്പ​രം ക​ലാ​കാ​ര​ന്മാ​രും ചേ​ർ​ന്നൊ​രു​ക്കു​ന്ന നാ​ദ​വി​സ്മ​യം. വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​ത്രി 10.30 വ​രെ തി​രു​വാ​തി​ര ക​ളി, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, തു​ട​ർ​ന്ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി. 14ന് ​രാ​വി​ലെ എ​ട്ടി​ന് ഗ​ജ​പൂ​ജ, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ന​യൂ​ട്ട്. ആ​ദ്യ ആ​ന​യൂ​ട്ട് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. 4.30ന് ​പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മേ​ജ​ർ സെ​റ്റ് പ​ഞ്ചാ​രി​മേ​ളം, രാ​ത്രി 10 ന് ​ക​ഥ​ക​ളി. 15ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മേ​ജ​ർ സെ​റ്റ് പ​ഞ്ച​വാ​ദ്യം ചോ​റ്റാ​നി​ക്ക​ര സ​ത്യ​ൻ മാ​രാ​രും സം​ഘ​വും. 9.30 ന് ​ഭ​ക്തി ഗാ​ന​മേ​ള. 16ന് ​രാ​വി​ലെ 11.40 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സം​ഗീ​ത ക​ച്ചേ​രി, 7.30 ച​ല​ച്ചി​ത്ര​താ​രം വി​നീ​തും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം ശി​വാ​ഞ്‌​ജ​ലി, രാ​ത്രി 10ന് ​മ​ല്ലാ​രി​ ഫ്യൂ​ഷ​ൻ. അ​ഷ്ട​മി ദി​ന​മാ​യ 17ന് ​പു​ല​ർ​ച്ചെ 4.30ന് ​അ​ഷ്ട​മി ദ​ർ​ശ​നം. വൈ​കു​ന്നേ​രം നാ​ലി​ന് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, ക്ഷേ​ത്ര ക​ലാ​പീ​ഠം പ്ര​തി​ഭ​ക​ൾ എ​ന്നി​വ​രെ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കും. ആ​റി​ന് ഹി​ന്ദുമ​ത ക​ൺ​വ​ൻ​ഷ​ൻ ജ​സ്റ്റീ​സ് എ​ൻ. ന​ഗ​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി എ​ട്ടി​ന് ഗാ​യ​ത്രി വീ​ണക്ക​ച്ചേ​രി, രാ​ത്രി 11ന് ​ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ന്‍റെ വ​ര​വ്. പു​ല​ർ​ച്ചെ ര​ണ്ടി​ന് അ​ഷ്ട​മി വി​ള​ക്ക്, വ​ലി​യ കാ​ണി​ക്ക, ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​ന്‍റെ യാ​ത്ര​യ​യ​പ്പ്. 18ന് ​ആ​റാ​ട്ട്, കൂ​ടി​പ്പൂ​ജ വി​ള​ക്ക് എ​ന്നി​വ​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.
 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.