ശരീരസൗന്ദര്യസംരക്ഷണത്തിൽ കലോറി എന്ന വാക്കിന്റെ പ്രാധാന്യം

ശരീരസൗന്ദര്യസംരക്ഷണത്തിൽ കലോറി എന്ന വാക്കിന്റെ പ്രാധാന്യം

ശരീരസൗന്ദര്യം നിലനിർത്തുന്ന പ്രക്രിയയിൽ കലോറി എന്ന വാക്കിന്  വളരെയധികം പ്രാധാന്യമുണ്ട്. ഭക്ഷണത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ഉപയോഗിച്ച്‌ തീര്‍ക്കുന്ന കലോറിയേക്കാള്‍ കൂടുതല്‍ കലോറി ആഹാരത്തിലൂടെ ഉള്ളിലെത്തിയാല്‍ അതു ശരീരഭാരം വര്‍ദ്ധിപ്പിക്കും. കൊഴുപ്പും മധുരവുമൊക്കെ കലോറി കൂടുതല്‍ ഉള്ള വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കലോറി കുറഞ്ഞതും, അതുപോലെ സീറോ കലോറി ഉള്ളതുമായ ചില ആഹാരപദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സവാള

നമ്മുടെ ദൈനംദിനഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ചേരുവയായി മാറിയിരിക്കുകയാണ് സവാള. സവാള ചേരാത്ത കറികളും കുറവാണ്.  ധാരാളം ഫ്ലാവനോയിഡുകൾ  അടങ്ങിയ  സവാള കലോറി കുറഞ്ഞ ഭക്ഷണപദാർഥമാണ്.

ക്യൂകമ്പർ

ജലാംശം വളരെ കൂടുതലുള്ള  വെള്ളരിക്ക ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇതില്‍ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്നാക്കായും കഴിക്കാനും ഉത്തമമാണ്.

സെലറി

സീറോ കലോറി ഫുഡ്‌ എന്ന് പൂര്‍ണ്ണമായി പറയാവുന്ന ഒരു പച്ചക്കറിയാണ് സെലറി. നമ്മുടെ നാട്ടിൽ സെലറിയുടെ ഉപയോഗം അത്ര വ്യാപകമല്ല. കലോറി കുറഞ്ഞ ഭക്ഷണം എന്നതിലുപരി  ധാരാളം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് സെലറി.

ക്യാരറ്റ്

ക്യാരറ്റിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. കലോറി കുറവായതിനാൽ   വണ്ണം  കുറയ്ക്കാനും ക്യാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ക്യാരറ്റ് സഹായിക്കും.

ബ്രോക്കോളി

ഉയര്‍ന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും ബ്രോക്കോളിക്കുണ്ട്. ഭാരം കുറയ്ക്കാനും ബ്രോക്കോളി ഉത്തമമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനും ഗുണം ചെയ്യും. ഇത് രോഗ പ്രതിരോധശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

തക്കാളി

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഹാരത്തില്‍ ഉൾപ്പെടുത്താൻ പറ്റിയ പച്ചക്കറിയാണ് തക്കാളി. ഒരു സമീകൃതാഹാരമാണിത്. ഹൃദ്രോഗത്തെ ഒരു പരിധി വരെ ചെറുക്കാന്‍ ഇത് സഹായിക്കും. കാന്‍സറിനെയും തടയാനാകും. ഒരു പഴമായും  തക്കാളി ഉപയോഗിക്കാം.

കാബേജ്

Green cabbage isolated on white backgroundGreen cabbage isolated on white background

വളരെ കുറഞ്ഞ കലോറിയടങ്ങിയ പച്ചക്കറിയാണ് കാബേജ് . ഹൃദ്രോഗത്തെയും  ക്യാന്‍സറിനെയും  തടയാനും കാബേജ് സഹായിക്കുന്നു. അതുപോലെതന്നെ  പച്ചക്കറി സൂപ്പുകള്‍, പകുതി വേവിച്ച പച്ചക്കറികള്‍ എന്നിവയും  കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്.

ആപ്പിള്‍

ഒട്ടേറെ മിനറലുകളും വിറ്റാമിനുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ പഴമായതിനാൽ ശരീരസൗന്ദര്യം സംരക്ഷിക്കുന്നവർക്കുള്ള ഉത്തമാഹാരമാണ് ആപ്പിൾ.

ഓറഞ്ച്

ഇത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ഇതിൽ  കലോറിയും കുറവാണ്.

തണ്ണി മത്തന്‍

വേനൽക്കാലത്ത് സുലഭമായ ഒരു പഴമാണ് തണ്ണിമത്തൻ. കൂടാതെ കലോറി വളരെക്കുറഞ്ഞ പഴമാണിത്. അതു പോലെ അവകാഡോ, മാതള നാരങ്ങ , ബ്ലൂ ബെറി, ചെറി, പെയര്‍, മൂസമ്പി, കമ്പിളിനാരങ്ങ എന്നിവയും കലോറി കുറഞ്ഞ ഭക്ഷണമാണ്.

 

ഇലക്കറികള്‍

പാലക് ചീര ഇല, ചുവന്ന ചീര ഇല, തഴുതാമ ഇല, പയറില, ഉലുവ ഇല, മുരിങ്ങയില, മത്തന്‍ ഇല ഇവയെല്ലാം കലോറി കുറഞ്ഞവയാണ്. വിശപ്പ്‌ തോന്നുമ്പോള്‍ മേൽപ്പറഞ്ഞ  പഴങ്ങള്‍ കഴിക്കുകയോ  കലോറി കുറഞ്ഞ പച്ചക്കറികള്‍ കൊണ്ടുള്ള സൂപ്പ് /സാലഡ് കഴിക്കുകയോ ചെയ്യാം. അധിക കലോറിയുടെ ആകുലത ഇല്ലാതെ വയര്‍ നിറയുകയും . പോഷകങ്ങളും ലഭിക്കുകയും ചെയ്യും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.