കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തീവ്ര ചുഴലിക്കാറ്റായ മാന്‍ദൗസ് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ 9,10 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞതോടെ ഇന്ന് അര്‍ധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറില്‍ 65 – 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Photo Courtesy : Google/ images are subject to copyright