ക്വാറിയുടെ മുകളില്‍നിന്നു സെല്‍ഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയില്‍ പാറക്കുളത്തിലേക്കു വീണു
വിവാഹത്തലേന്നു ക്വാറിയുടെ മുകളില്‍നിന്നു സെല്‍ഫി എടുക്കവേ കൊല്ലം ചാത്തന്നൂരില്‍ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്കു വീണു. ഇന്നു വിവാഹം നിശ്ചയിച്ചിരുന്ന പരവൂര്‍ കൂനയില്‍ അശ്വതി കൃഷ്ണയില്‍ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടില്‍ സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ പത്തേകാലോടെയാണു സംഭവം. 50 അടിയോളം വെള്ളമുള്ള കുളത്തില്‍ ഒന്നര മണിക്കൂര്‍ നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാല് വഴുതി വീണ സാന്ദ്രയെ രക്ഷിക്കാന്‍ ചാടിയതായിരുന്നു വിനു. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Photo Courtesy : Google/ images are subject to copyright