തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിഎംകെയുടെ യുവജനവിഭാഗം സെക്രട്ടറിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ ഉദയനിധി സ്റ്റാലിന്. ചലച്ചിത്ര നിര്‍മാതാവും നടനും കൂടിയാണ്. പിന്‍ഗാമിയെയാണ് സ്റ്റാലിന് വാഴിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.
Photo Courtesy : Google/ images are subject to copyright