അരവണ വിതരണത്തിനുളള കണ്ടെയ്നര്‍ പ്ലാന്റ് നിര്‍മാണത്തിന് തയാറെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
കണ്ടെയ്നര്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായി രൂപരേഖ തയാറാക്കി സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. സ്വകാര്യ കമ്ബനികള്‍ക്ക് കരാര്‍ നല്‍കുന്നതിന് പകരം കണ്ടെയ്നര്‍ സ്വന്തമായി നിര്‍മിച്ചു കൂടെയെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡിന്റെ ഈ നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലേക്കുള്ള പ്രസാദ കണ്ടെയ്നര്‍ കൂടി ഇതോടൊപ്പം നിര്‍മ്മിക്കാനുള്ള സാധ്യതയും പരിശോധിക്കും. ഈ തീര്‍ത്ഥാടന കാലം കഴിഞ്ഞലുടന്‍ പദ്ധതി സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന് ആവശ്യപ്പെട്ടിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright