ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.
അത്യാഹിത വിഭാഗം, ഒ പി, ഗൈനക്കോളജി വിഭാഗം, വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. രോഗികളും ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. എല്ലാ വിഭാഗങ്ങളുടേയും 10 മണിയ്ക്ക് മുമ്പുള്ള രാവിലത്തെ ഡ്യൂട്ടി ഷെഡ്യൂളും സീറ്റിലില്ലാത്തവരുടെ വിവരങ്ങളും ജോയിന്റ് ഡി.എം.ഇയ്ക്ക് നല്കാന് നിര്‍ദ്ദേശം നല്കി. എച്ച്. സലാം എം എല്‍ എയും ഒപ്പമുണ്ടായിരുന്നു.
Photo Courtesy : Google/ images are subject to copyright