ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്‌  ആ​​​ദ്യഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്

ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്‌  ആ​​​ദ്യഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്
 സൗ​​​രാ​​​ഷ്‌​​ട്ര, സൂ​​​ററ്റ് അ​​​ട​​​ക്കം 19 ജി​​​ല്ല​​​ക​​​ളി​​​ലെ 89 മ​​​ണ്ഡ​​​ല​​​ങ്ങ​​​ള​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ് നടക്കുന്നത്‌. ശേ​​​ഷി​​​ക്കു​​​ന്ന 93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലെ​​​യും ഗു​​​ജ​​​റാ​​​ത്തി​​​ലെ​​​യും വോ​​​ട്ടെ​​​ണ്ണ​​​ൽ എ​​​ട്ടി​​നു ന​​​ട​​​ക്കും. ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ത്സ​​രം ന​​​ട​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യും ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​ണ്. തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി ബി​​​ജെ​​​പി​​​യും ഭ​​​ര​​​ണം തി​​​രി​​​കെപ്പി​​​ടി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സും പ​​​ഞ്ചാ​​​ബി​​​ലേ​​​തുപോ​​​ലെ അ​​​ദ്ഭുതം കാ​​​ട്ടാ​​​ൻ എ​​​എ​​​പി​​​യും വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. ആ​​​ദ്യഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന 89 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 788 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ, ​​​കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി, മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.