ചൈനയിലെ കോവിഡ് വകഭേദം ഇന്ത്യയിലും

ചൈനയിലെ കോവിഡ് വകഭേദം ഇന്ത്യയിലും

ഇപ്പോള്‍ ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായ ബിഎഫ് 7 ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ഗുജറാത്തിലുള്ള 61 വയസ്സുകാരിക്കാണ് ഇത് സ്ഥിരീകരിച്ചത്. യുഎസില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ തിരികെയെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7.

ചൈനയും യുഎസും ഉള്‍പ്പെടെ 5 രാജ്യങ്ങളില്‍ കോവിഡ് തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ, രാജ്യത്ത് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയാനാണിത്.

വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും കോവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.