ട്രോളിയില്‍ ഒളിപ്പിച്ച് അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി
ബട്ടണ്‍ രൂപത്തിലാക്കി ട്രോളിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നും വന്ന കാസര്‍കോട് സ്വദേശി മുഹമ്മദാണ് 140 ഗ്രാം സ്വര്‍ണം നാല് ബട്ടന്‍സുകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. വിമാനത്തില്‍ നിന്നിറങ്ങിയ ഇയാള്‍ സ്വര്‍ണം ട്രോളിയിയുടെ കൈപ്പിടിയിലേക്ക് മാറ്റി അതില്‍ ബാന്‍ഡേജ് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പറുകള്‍ കൊണ്ട് പൊതിയുകയായിരുന്നു. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാള്‍ ട്രോളിയില്‍ നിന്നും കൈമാറ്റുവാന് തയ്യാറായില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്.
Photo Courtesy : Google/ images are subject to copyright