ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചന പ്രകാരം ബി.ജെ.പി 132 സീറ്റുകളിലും എ.എ.പി 112 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 5 സീറ്റില്‍ മുന്നിട്ടുനില്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.
ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 250 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2017 ലെ തെരഞ്ഞെടുപ്പില്‍ 270 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 181 എണ്ണത്തില്‍ ബി.ജെ.പിയും 48 വാര്‍ഡുകളില്‍ എ.എ.പിയും 27 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാര്‍ഡുകളിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് 247 സ്ഥാനാര്‍ഥികളും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 132 സ്ഥാനാര്‍ഥികളുമാണുള്ളത്. ഡിസംബര്‍ നാലിന് നടന്ന തെരഞ്ഞെടുപ്പില്‍ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy : Google/ images are subject to copyright