ദേശീയപാതയില്‍ ലെയിന്‍ ട്രാഫിക് കര്‍ശനമാക്കി ഹൈമേട്രാഫിക് പോലീസ്

ദേശീയപാതയില്‍ ലെയിന്‍ ട്രാഫിക് കര്‍ശനമാക്കി ഹൈമേട്രാഫിക് പോലീസ്

കേരളത്തില്‍ ദേശീയപാതയില്‍ ലെയിന്‍ ട്രാഫിക് നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലും നടപടികള്‍ സ്വീകരിച്ചുവരുന്നതായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ദേശീയ പാതയില്‍ ഉണ്ടാകുന്ന അപകടങ്ങളി ലേറെയും നിയമ ലംഘന യാത്രകള്‍ക്കൊണ്ടാണെന്നാണ് ഹൈവേ ട്രാഫിക് പോലീസ് വിലയിരുത്തല്‍.

ദേശീയപാതകളില്‍ ലൈന്‍ ട്രാഫിക് കര്‍ശനമായി പാലിക്കുന്നതിന് പോലീസിന്റെ ആഭിമുഖ്യത്തില്‍ ചെക്‌പോസ്റ്റുകളിലും ടോള്‍ ബൂത്തുകളിലും വാഹന ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. വാഹനങ്ങളുടെ ഇടതുവശത്തുകൂടിയുള്ള ഓവര്‍ ടേക്കിംഗ് നിയമ വിരുദ്ധം. വേഗത കുറച്ച് ഓടുന്ന വാഹനങ്ങള്‍ ദേശീയ പാതയുടെ ഇടത് ട്രാക്കിലേക്ക് മാറണം. ട്രക്കുകളും മറ്റും വലത്തേ ട്രാക്കിലൂടെ മാത്രം സഞ്ചരിയ്ക്കുന്നത് കര്‍ശനമായി തടയും.
ദേശീയ പാതകളില്‍ പോലീസ് നടത്തുന്ന പരിശോധനയില്‍ ലൈന്‍ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തില്ല.

എന്നാല്‍ വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തില്‍ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ദേശീയപാതയിലും മറ്റ് റോഡുകളിലും പോലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചും നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കും.

നാലുവരി ദേശീയപാതയില്‍ വേഗത കുറച്ച് സഞ്ചരിക്കുന്ന വാഹനങ്ങള്‍, വലിയ ചരക്കു വാഹനങ്ങള്‍, ട്രെയിലറുകള്‍ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗത കൂടിയ രീതിയില്‍ സഞ്ചരിക്കേണ്ട വാഹനങ്ങള്‍ ദേശീയപാതയുടെ വലതുവശത്തെ ട്രാക്കിലൂടെ വേണം സഞ്ചരിക്കാന്‍. ഡ്രൈവ് ചെയ്യുന്ന വാഹനം കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ഉടന്‍ ഇടതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കണം. ഓവര്‍ടേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ അകലം പാലിച്ച്, മുന്നില്‍ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം ഓവര്‍ടേക്ക് ചെയ്യണ എന്ന കര്‍ശ്ശന നിദ്ദേശവും പോലീസ് നല്‍കുന്നു..

പൊതുജനങ്ങള്‍ക്ക് ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും കേരള പോലീസിന്റെ ശുഭയാത്ര ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9747001099 ലേക്ക് വാട്‌സ്ആപ്പ് വഴി അയക്കാം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.