നടന്‍ കൊച്ചുപ്രമേന്‍ അന്തരിച്ചു

നടന്‍ കൊച്ചുപ്രമേന്‍ അന്തരിച്ചു

നടന്‍ കൊച്ചുപ്രമേന്‍ 68 അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം.

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ ആണ് കൊച്ചുപ്രേമന്റെ ആദ്യ ചിത്രം. 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ട് സിനിമകള്‍ ചെയ്തു. 1997ല്‍ റിലീസായ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം ലഭിച്ചു.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. മലയാള സിനിമയില്‍ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ സീരിയലുകളിലും സജീവമായിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.