പി. ജയരാജന് ഇന്നോവ ക്രിസ്റ്റ കൈമാറി

പി. ജയരാജന് ഇന്നോവ ക്രിസ്റ്റ കൈമാറി

ഇന്ന് രാവിലെ 10.30 ഓടെ പി ജയരാജന്റെ പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ കൈമാറി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പി ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദമായ വാര്‍ത്ത. ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജന്‍ പറഞ്ഞു. താന്‍ ഉപയോഗിച്ചിരുന്ന പഴയ വാഹനം 2 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാര്‍ വാങ്ങാനുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതും അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കുന്നതും.

നവംബര്‍ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പഴയ വാഹനം വയനാട് പ്രോജക്ടിനായി കൈമാറുമെന്നും പി ജയരാജന്‍ അറിയിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പുതിയ വാഹനം വാങ്ങിക്കുന്നത് സര്‍ക്കാരിന് അധിക ചെലവ് ഉണ്ടാക്കുന്നു എന്നായിരുന്നു വ്യാപകമായി ആക്ഷേപം ഉയര്‍ന്നത്.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് തീരുമാനം.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.