സെ​ന​ഗ​ലി​നെ തോ​ൽ​പ്പി​ച്ച് ഇം​ഗ്ലണ്ടും പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാന്‍സും ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു

സെ​ന​ഗ​ലി​നെ തോ​ൽ​പ്പി​ച്ച് ഇം​ഗ്ലണ്ടും പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാന്‍സും ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു
പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട് സെ​ന​ഗ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഇം​ഗ്ല​ണ്ടി​ന്‍റെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സെ​ന​ഗ​ലി​ന് എ​തി​രാ​യ മ​ത്സ​രം. 38-ാം മി​നി​റ്റി​ൽ ജോ​ർ​ദ​ൻ ആ​ൻ​ഡേ​ഴ്സ​ണി​ലൂ​ടെയാണ് ഇം​ഗ്ല​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി​യത്. ഹാ​രി കെ​യ്ന്‍ ജൂ​ഡ് ബെ​ല്ലിം​ഗാ​മി​ന് നീ​ട്ടി ന​ല്‍​കി​യ പ​ന്തി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക​സ​മ​യ​ത്ത് ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഗോ​ളെ​ത്തി. ര​ണ്ടാം പ​കു​തി​യി​ലും ആ​ക്ര​മ​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ട് 57-ാം മി​നി​റ്റി​ല്‍ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി. ക്വാ​ര്‍​ട്ട​റി​ല്‍ ഫ്രാ​ന്‍​സാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ.
 
കി​ലി​യ​ൻ എം​ബാ​പ്പെ തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ‌ പോ​ള​ണ്ടി​നെ ഒ​ന്നി​നെ​തി​രെ മൂന്ന് ഗോ​ളു​ക​ൾക്കാണ്‌  ഫ്രാ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്‌. ആ​ദ്യ ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടു​ക​യും ചെ​യ്ത എം​ബാ​പ്പെ​യാ​യി​രു​ന്നു ക​ളി​യി​ലെ താ​രം. ഒ​ലി​വ​ർ ജി​റൂ​ദാ​ണ് ഫ്രാ​ൻ​സി​ന്‍റെ മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ​പ​കു​തി​യി​ലെ അ​വ​സാ​ന മി​നി​റ്റു​ക​ൾ വ​രെ ഗോ​ൾ വ​ഴ​ങ്ങാ​തെ പി​ടി​ച്ചു​നി​ന്ന പോ​ളി​ഷ് പ്ര​തി​രോ​ധം 43 ാം മി​നി​റ്റി​ൽ ഉ​ല​ഞ്ഞു. എം​ബൈ​പ്പെ ബോ​ക്സി​ലേ​ക്ക് നീ​ട്ടി​യ ത്രൂ​പാ​സ് സ്വീ​ക​രി​ച്ച ജി​റൂ​ദി​ന്‍റെ ഫി​നീ​ഷിം​ഗ്. അ​തു​വ​രെ മി​ക​ച്ച സേ​വു​ക​ളു​മാ​യി ഫ്ര​ഞ്ചു​കാ​രെ പ്ര​തി​രോ​ധി​ച്ച ഷ്‌​സെ​സ്‌​നി​യെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ൽ. ഇ​തോ​ടെ ഫ്രാ​ൻ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ (52) നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ജി​റൂ​ദ് സ്വ​ന്ത​മാ​ക്കി. തി​യ​റി ഓ​ന്‍റി​യെ​യാ​ണ് ജി​റൂ​ദ് മ​റി​ക​ട​ന്ന​ത്.
 
Photo Courtesy : Google/ images are subject to copyright
 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.