ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പര രണ്ടാം മത്സരം ഇന്ന് റായ്പൂരില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പര രണ്ടാം മത്സരം ഇന്ന് റായ്പൂരില്‍

ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയാകുന്ന റായ്പൂരില്‍ ഉച്ചയ്ക്ക് 1:30 നാണ് കളി തുടങ്ങുക. രണ്ടാം പോരാട്ടത്തില്‍ ജയം നേടി പരമ്പര ഉറപ്പിക്കാനാണ് രോഹിത് ശര്‍മയുടെയും, ടീമിന്റെയും ലക്ഷ്യം. ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പെരുതി നേടിയ ജയത്തോടെ 1-0 ന് മുന്നിലാണ്. ഇന്ത്യന്‍ ടീമില്‍ ഇന്ന് കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ബാറ്റര്‍മാരുടെ പ്രകടനം തന്നെയാകും ഇന്നും നിര്‍ണായകമാവുക. ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ച ശുഭ്മാന്‍ ഗില്ലിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരും മികവിലേക്കുയര്‍ന്നാല്‍ റായ്പൂരിലും റണ്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.