ഡോ വർഗ്ഗീസ് കുര്യൻ, സാമൂഹികപ്രതിബദ്ധതയുള്ള വ്യവസായപ്രമുഖൻ
സമ്പത്ത്, സ്വാധീനം, പ്രശസ്തി എന്നിവയേക്കാള്‍ വളരെ മികച്ചതാണ് ‘വിജയം’ എന്നത്. ഒരു പ്രത്യേകപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനുശേഷമോ നിശ്ചിത ജീവിതശൈലി സ്വീകരിച്ചതിനുശേഷമോ ഒരാള്‍ അനുഭവിക്കുന്ന സംതൃപ്തിയും സന്തോഷവുമാണ് വിജയം. തീവ്രമായ പ്രയത്‌നവും ചെറിയ ഭാഗ്യവും ഉണ്ടെങ്കില്‍ ഏത് ഉദ്യമത്തിലും ജീവിതത്തിന്റെ ഏത് മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളു. വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് നിശ്ചയദാര്‍ഢ്യം, മാത്രമല്ല അത് ഏറ്റവും പ്രധാനപ്പെട്ട വിജയരഹസ്യവുമാണ്. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും എന്ന ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുന്നതുവരെ പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയെന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. വ്യത്യസ്തരായ ആളുകള്‍ തികച്ചും വ്യത്യസ്തമായ കാര്യങ്ങളില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു.
നിശ്ചയദാര്‍ഢ്യവും കഠിനപ്രയത്‌നവും കൊണ്ടാണ് നിര്‍മ്മാണമേഖലയില്‍ തനതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന അല്‍ നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും വികെഎല്‍ ഹോള്‍ഡിംഗ്സിന്റെയും ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്‍ തന്റെ വിജയഗാഥ രചിച്ചിരിക്കുന്നത്. 7000- ല്‍പ്പരം തൊഴിലാളികള്‍ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ബിസിനസ്സുകളില്‍ റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത്, ഹോസ്പിറ്റാലിറ്റി എന്നിവ ഉള്‍പ്പെടുന്നു. 2011-ല്‍ ബഹ്റൈനില്‍ നടന്ന ആഭ്യന്തര കലാപം ബഹ്റൈനെ ശിഥിലതയിലേക്ക് നയിച്ചേക്കാന്‍ സാധ്യതയുള്ള സമയത്തും ഗ്രൂപ്പ് ബെസ്റ്റ് വെസ്റ്റേണ്‍ ഒലിവ്, അല്‍ മുറൂജ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ ഹിഡ്, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ പ്രോജക്ടുകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി. ‘ഊര്‍ജ്ജവും സ്ഥിരതയും എല്ലാം കീഴടക്കുന്നു,’ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്റെ ഈ ഉദ്ധരണി അന്വര്‍ത്ഥമാകുന്നത് ഇവിടെയാണ്.
അസംസ്‌കൃത വസ്തുക്കളുടെ വില കുറയുകയും സബ് കോണ്‍ട്രാക്ടര്‍ നിരക്കുകള്‍ താഴുകയും കെട്ടിട സാമഗ്രികളുടെ ഡിമാന്‍ഡ് കുറയുകയും ചെയ്തതിനാല്‍ ഗണ്യമായ വിലക്കിഴിവോടെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ഗ്രൂപ്പിന് സാധിച്ചു. 1990 മുതല്‍ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ റിയല്‍ എസ്റ്റേറ്റ് വികസനത്തില്‍ സജീവമായി ഇടപെടുന്നു. ബഹ്റൈന്‍ രാജ്യത്തുടനീളം ബിഎച്ച്ഡി 500 ദശലക്ഷത്തിലധികം വിലമതിക്കുന്ന 200-ലധികം വാണിജ്യ, പാര്‍പ്പിടസമുച്ചയങ്ങള്‍ അദ്ദേഹം വിജയകരമായി പടുത്തുയര്‍ത്തുകയും അവ വിപണനം ചെയ്യുകയും ചെയ്തിട്ടുണ്ട്. VKL ഹോള്‍ഡിംഗ്സിന്റെയും അല്‍ നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ്, മാനേജ്മെന്റ്, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത്, ഹോസ്പിറ്റാലിറ്റി മേഖലകള്‍ വളരെ പ്രസിദ്ധമാണ്. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത്, ഹോസ്പിറ്റാലിറ്റി ഡിവിഷനുകള്‍ക്ക് VKL ഹോള്‍ഡിംഗ്സും അല്‍ നമല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും വളരെ ജനപ്രിയമാണ്. അതിന്റെ എല്ലാ ഡിവിഷനുകളിലും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട്, VKL ഹോള്‍ഡിംഗ്സ് ബഹ്റൈന്‍ രാജ്യത്തും ചുറ്റുപാടും അതിന്റേതായ ഇടം നേടിയിട്ടുണ്ട്. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള പ്രവര്‍ത്തനങ്ങളാണ് വ്യവസായത്തില്‍ ഏറ്റവും മികച്ചത് എന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരികയും നിലനില്‍ക്കുകയും ചെയ്യുന്നു.
വിപുലമായ വ്യവസായസാമ്രാജ്യത്തിന്റെ തുടക്കം 1986 ല്‍ തുടങ്ങിയ ചെറിയ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലൂടെയായിരുന്നു. അത് ക്രമേണ ബഹറിനിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നു, ഇലക്ട്രോ മെക്കാനിക്കല്‍, എച്ച്‌വിഎസി, ഇന്റീരിയറുകള്‍, അലുമിനിയം, സ്റ്റീല്‍ വര്‍ക്ക് എന്നീ സൗകര്യങ്ങളോടെ, ചില സുപ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ബിസിനസിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായി. സുസ്ഥിരമായ വളര്‍ച്ചയ്ക്കുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത പങ്കുവയ്ക്കുകയും ഏറ്റവും വിനയത്തോടെ നിലകൊള്ളുകയും ചെയ്യുന്ന വിശ്വസ്തരും വിദഗ്ധരുമായ ഒരു മികച്ച ഗ്രൂപ്പാണ് തന്റെ ഈ വളര്‍ച്ചയുടെ പിന്നിലെ ശക്തിയെന്ന് അദ്ദേഹം സന്തോഷത്തോടെ പറയുന്നു. ഡോ.വര്‍ഗ്ഗീസ് തന്റെ ബിസിനസ് പോര്‍ട്ട്ഫോളിയോയെ എങ്ങനെ വൈവിധ്യവത്കരിക്കുന്നുവെന്നത് രസകരവും അഭിനന്ദനീയവമാണ്.
സമ്പന്നനായ ഒരു വ്യവസായി എന്നതിലുപരി, കരുണയും സഹാനുഭൂതിയും സഹജീവിസ്‌നേഹവുമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു വലിയ ബിസിനസ് സാമ്രാജ്യം സ്വരൂപിച്ചിട്ടുണ്ടെങ്കിലും, തന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുപുറമെ സമൂഹത്തിനോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള തന്റെ ബാധ്യത നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്ന വിനയാന്വീതനായ മനുഷ്യനാണ് അദ്ദേഹം. 2018 ല്‍ കേരളജനതയെ ദുരിതത്തിലേക്ക് നയിച്ച പ്രളയത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 8 കോടി രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപയും അദ്ദേഹം നല്‍കി. കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ വികെഎല്‍ ഗ്രൂപ്പ് മടിച്ചില്ല. സ്വന്തം നാടായ പത്തനംതിട്ടയോട് ചേര്‍ന്ന് കിടക്കുന്ന സീതത്തോടില്‍ പ്രളയത്തില്‍ തകര്‍ന്ന അഞ്ഞൂറിലധികം വീടുകള്‍ പുനഃര്‍നിര്‍മ്മിക്കുകയും 6000 ല്‍ അധികം വീടുകളിലേക്ക് വീട്ടുപകരണങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമൂഹിക സംഭാവന CSR സംരംഭങ്ങള്‍ക്കപ്പുറമാണ്. അത്യാവശ്യക്കാര്‍ക്ക് വൈദ്യസഹായവും സാമ്പത്തിക സഹായവും നല്‍കുക, നിര്‍ധനരായവര്‍ക്ക് വിവാഹധനസഹായം, എന്നിവ കൂടാതെ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജ്ജീവമായി സംഭവനചെയ്യുന്നുണ്ട്. കൂടാതെ, ഇന്ത്യന്‍ പ്രവാസികളുടെ കുട്ടികളുടെ വിവാഹച്ചെലവുകള്‍ക്കായി അദ്ദേഹം ധനസഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ ഒരു ചാരിറ്റിസംഘടനയും ആരംഭിച്ചു.
ടൂറിസം മേഖലയില്‍ അത്യാധുനിക ആശയങ്ങള്‍ പരീക്ഷിക്കുന്നതില്‍ ഡോ. വർഗ്ഗീസ് കുര്യൻ ഉത്സുകനാണ്. അതിനായി അദ്ദേഹം മികച്ച നിക്ഷേപങ്ങള്‍ നടത്തുന്നു, അദ്ദേഹത്തെപ്പോലുള്ള സാമൂഹികപ്രതിബദ്ധതയുള്ള വ്യവസായികള്‍ അസാധാരണമാണ്. വികെഎല്‍ ഇതിനോടനകം തന്നെ ജലവിമാന പദ്ധതിയില്‍ നിക്ഷേപം നടത്തിയിരുന്നു, ഈ പ്രവര്‍ത്തനങ്ങളില്‍ നേരിടേണ്ടിവന്ന ഭരണപരമായ തടസ്സങ്ങള്‍ കുര്യന്റെ പ്രതീക്ഷകളെ തകര്‍ത്തു. എന്നിരുന്നാലും, യാത്രയ്ക്കും ടൂറിസം മേഖലയ്ക്കും ജലവിമാനങ്ങള്‍ക്ക് ഉണ്ടായിരിക്കാവുന്ന വിശാലമായ സാധ്യതകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം അദ്ദേഹം ഇപ്പോഴും പുലര്‍ത്തുന്നു. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്ക് ഇത്തരമൊരു പദ്ധതിക്ക് അവസരമുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ഭാര്യ ലിസി കുര്യന്റെ നിസീമമായ പിന്തുണ അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമാണ്. മാതാപിതാക്കളുടെ സഹജീവിസ്‌നേഹവും സാമൂഹികപ്രതിബദ്ധതയും മക്കളായ സിജ, ജീബാന്‍, വിശാഖ് എന്നിവര്‍ പിന്തുണയ്ക്കുന്നതോടൊപ്പം പിന്‍തുടരുന്നതിലും ഉല്‍സുകാരാണെന്നതാണ് ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ശക്തിസ്രോതസ്സ്.
ഉപഭോക്താക്കളോട് ഡോ. വര്‍ഗ്ഗീസ് കുര്യന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ‘ ഒരു നിര്‍മ്മാണക്കമ്പനി എന്ന നിലയില്‍ ചെറിയരീതിയിലെ തുടക്കം മുതല്‍, ഇടുങ്ങിയപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് വിപണിയില്‍ ഞങ്ങളുടെ നിലവിലെ ശക്തമായ സ്ഥാനം കൈവരിച്ചത്, തുടര്‍ന്നും മൂല്യവത്തായ ഗുണനിലവാരമുള്ള വ്യവസായം ഞങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.’
ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത വ്യവസായത്തിലൂടെയും, സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കും, സഹജീവിസ്‌നേഹത്തിനും, സാമൂഹികപ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി പി.വി. സ്വാമി അവാര്‍ഡും ഗ്ലോബല്‍ വിഷനറി അവാര്‍ഡും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2014-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2023 ജനുവരി 16 ന് മള്‍ട്ടി ബില്യണയര്‍ ബിസിനസ് അച്ചീവര്‍ (എംബിഎ) പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റുള്ളവര്‍ക്ക് ഒരു പാത തന്നെ ഡോ വര്‍ഗ്ഗീസ് കുര്യന്‍ തുറന്നുകൊടുത്തുവെന്ന് നിസ്സംശയം പറയാനാകും.