തെലുങ്ക് നടന്‍ സുധീര്‍ വര്‍മ ആത്മഹത്യ ചെയ്തു

തെലുങ്ക് നടന്‍ സുധീര്‍ വര്‍മ ആത്മഹത്യ ചെയ്തു

തെലുങ്ക് നടന്‍ സുധീര്‍ വര്‍മ (33)യെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കന്‍ഡ് ഹാന്‍ഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു സുധീര്‍. ‘കുന്ദനപ്പു ബൊമ്മ’യില്‍ ഒപ്പം അഭിനയിച്ച സുധാകര്‍ കൊമകുലയാണ് നടന്റെ മരണ വാര്‍ത്ത അറിയിച്ചത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിലുള്ള നിരാശയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 18 ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ സുധീറിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.