നാട്ടു നാട്ടു ഓസ്കര് നോമിനേഷന് പട്ടികയില്‍

95-ാം മത് ഓസ്കാര്‍ പുരസ്ക്കാരത്തിന്റെ ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് രാജമൗലി സംവിധാനം ചെയ്ത ‘ആര് ആര് ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന് നോമിനേഷന് ലഭിച്ചിരിക്കുന്നത്.ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ഈ ഗാനം സ്വന്തമാക്കിയിരുന്നു.ഞങ്ങള്‍ ചരിത്രം കുറിച്ചിരിക്കുന്നു’ എന്നും,ഇങ്ങനെയൊരു വാര്‍ത്ത പങ്കുവെയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആര്.ആര്.ആര്. ടീം ട്വീറ്റ് ചെയ്തു.
നാട്ടു നാട്ടു’വിനൊപ്പം ടെല്‍ ഇറ്റ് ലൈക്ക് എ വുമണിലെ ‘അപ്ലോസ്’, ടോപ് ഗണ്‍ മാര്‍മെറിക്കിലെ ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ബ്ലാക്ക് പാന്തര്‍ വാഖണ്ട ഫോര്‍ എവറിലെ റിഹാനയുടെ ‘ലിഫ്റ്റ് മി അപ്പ്’, എവരി തിംഗ് എവരി വെയര്‍ ഓള് അറ്റ് വണ്‍സിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങള്‍ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന് ലഭിച്ച മറ്റ് ഗാനങ്ങള്‍.
Photo Courtesy : Google/ images are subject to copyright