മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം, ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി

മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം, ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി

കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം. ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു.ബന്ധുക്കളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

ഞായറാഴ്ചയാണ് 13കാരിയായ ശ്രീനന്ദയെയും അമ്മ നാരായണിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു നാരായണി. മരണകാരണം ഇതുവരെ വ്യക്തമല്ല. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലായിരുന്നപ്പോഴായിരുന്നു സംഭവം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.