വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന വി.ജെ കുര്യനെക്കുറിച്ച് യുണീക് ടൈംസ് നടത്തിയ ചില കണ്ടെത്തലുകളിലേക്ക്…

വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന വി.ജെ കുര്യനെക്കുറിച്ച് യുണീക് ടൈംസ് നടത്തിയ ചില കണ്ടെത്തലുകളിലേക്ക്…

കുര്യന്റെ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വജന പക്ഷപാദത്തിന്റെയും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. 2016 ല്‍ തൃക്കാക്കരയിലുള്ള വി.ജെ കുര്യന്റെ വീട്ടില്‍വച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍ 45 വയസുള്ള സന്തോഷ് കുമാര്‍ തൂങ്ങി മരിച്ച വിവരം പുറം ലോകമറിയാതെ ഒതുക്കിത്തീര്‍ത്തു. പ്രസ്തുത സംഭവത്തെക്കുറിച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റ് അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല എന്നത് ഗുരുതരമായി വീഴ്ചയാണ്. (കേസ് നമ്പര്‍443/ 2016 U/s 174 Crpc ).
സന്തോഷ് കുമാര്‍ തൂങ്ങിമരിച്ച് നില്‍ക്കുന്നത് കണ്ട വ്യക്തി പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവത്രേ. ഒരു ഉന്നത ഉദ്യേഗസ്ഥന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ജോലിക്കാരന്‍ തൂങ്ങി മരിച്ചിട്ടും ഈ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് പരാതി ഇല്ലാത്തതും പ്രസ്തുത സംഭവത്തില്‍ തുടരന്വേഷണം നടക്കാതെ പോയതും ദുരൂഹത ഉളവാക്കുന്ന ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുകയാണ്.
കുര്യന്റെ ശക്തമായ സ്വാധീനമാണ് ഇവിടെ വെളിവാക്കപ്പെടുന്നതെന്ന് നിസംശയം പറയാം. നിയമത്തെയും മാധ്യമങ്ങളേയും തന്റെ ചൊല്‍പരിധിയില്‍ കൊണ്ടുവരാന്‍ തക്കവണ്ണം ശക്തനാണ് കുര്യനെന്ന് അദ്ദേഹത്തിനെതിരെയുളള ആരോപണങ്ങളും അത് സംബന്ധിച്ച് സ്വീകരിക്കപ്പെടാതെയുളള തുടര്‍ നടപടികളും വ്യക്തമാക്കുന്നു.

മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാന്‍ കുര്യന്‍ കാണിച്ച മഹാമനസ്‌കതയും നാം കാണാതെ പോകരുത്. തന്റെ കുല്‍സിത പ്രവൃത്തികള്‍ പുറംലോകത്തിന് വെളിപ്പെടാതിരിക്കുവാന്‍ നിയമ സംവിധാനങ്ങളെ വരെ കൈപ്പിടിയിലൊതുക്കിയ തന്ത്രശാലിയായ റിട്ടയഡ് ഐ എസ് ഉദ്യോഗസ്ഥന്റെ മുഖംമൂടി വലിച്ചുകീറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം പ്രവര്‍ത്തികളിലേക്ക് അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമാണ്.

തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഇതോടൊപ്പം ചേര്‍ക്കുന്നു.
‘തൃക്കാക്കര ലഭിച്ച ക്രെം നമ്പര്‍ 443/ 2016 U/s 174 Crpc പ്രകാരം ആവലാതിക്കാരന്റെ കൂടെ ഡ്രൈവറായി ജോലി നോക്കി വരുന്ന വില്ലേജ് ടി കരയില്‍ പുത്തന്‍പിള്ളി ഭാഗത്ത് പാലയ്ക്കാപ്പറമ്പില്‍ വീട്ടില്‍ കാര്‍ത്തികേയന്‍ മകന്‍ 45വയസുള്ള സന്തോഷ് കുമാര്‍ 19-03-16 തീയതി വൈകി 3.00 മണിക്കും 3.30 മണിക്കും ഇടയ്ക്കുള്ള ഏതോ സമയം ടിയാള്‍ക്കുണ്ടായ ഏതോ മനോവിഷമം മൂലം വാഴക്കാല വില്ലേജ് പടമുകള്‍ കരയില്‍ തൃക്കാക്കര സഗരസഭാ വാര്‍ഡ് X111ല്‍ 164ാം നമ്പര്‍ വീട്ടിലെ 2ാം നിലയുടെ മുകളിലുള്ള ടെറസില്‍ ഒരു ഇരുമ്പ് പൈപ്പില്‍ മഞ്ഞ പ്ലാസ്റ്റിക്ക് കയറില്‍ സ്വയം കെട്ടിത്തൂങ്ങിയതില്‍ വച്ച് മരണപ്പെട്ട കാര്യം’.

ഉന്നത അധികാരം വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഇത്തരമൊരു സംഭവം നടന്നതിട്ടും ആരുമത് ഗൗനിക്കാതെ പോയതും അശ്രദ്ധമായി ഈ വിഷയത്തെ കൈകാര്യം ചെയ്തതും അത്ഭുതമായിത്തന്നെ കാണേണ്ടിയിരിക്കുന്നു….

ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു വസ്തുതകൂടിയുണ്ട്, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സൃഷ്ടിയില്‍ ഉദിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ക്രഡിറ്റ് അദ്ദേഹത്തിന്റെ മരണശേഷം പി. ആര്‍ വര്‍ക്ക് ചെയ്ത് തന്റേതാക്കിമാറ്റുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കുര്യന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കരുത്തനായ നേതാവ് ചെയര്‍മാനായിരിക്കെ സ്വന്തം പേരിന്റെ ആദ്യാക്ഷരങ്ങള്‍വച്ച് എയര്‍പോര്‍ട്ട് കവാടം നിര്‍മ്മിക്കാന്‍ കാണിച്ച വക്രബുദ്ധി സ്മരിക്കാതിരിക്കാന്‍ വയ്യ. ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യാന്‍ ആര്‍ജ്ജവം കാണിച്ച കേരളത്തിലെ ഒരേയൊരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഇദ്ദേഹമായിരിക്കും. അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമായി വി. ജെ കുര്യന്‍ ചെയ്ത ഈക്കാര്യത്തെക്കുറിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ അധികാരികള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

പ്രസ്തുത സംഭവത്തെക്കുറിച്ച് യുണീക് ടൈംസിന്റെ അന്വേഷണം തുടരും…

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.