മൂക്കിലൂടെ നല്‍കുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ ഇന്ത്യ പുറത്തിറക്കി

ഭാരത് ബയോടെക് നിര്‍മിച്ച ഇന്‍കോവാക് നേസല് കോവിഡ് വാക്‌സിന്‍ കേന്ദ്ര മന്ത്രിമാരായ മന്‌സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിങ്ങും ചേര്ന്ന് റിപ്പബ്ലിക് ദിനത്തിലാണ് പുറത്തിറക്കിയത്. രണ്ട് ഡോസായും ബൂസ്റ്റര്‍ ഡോസായും വാക്‌സിന്‍ ഉപയോഗിക്കാം. കൊറോണ വൈറസിനെതിരെ വേദനയില്ലാത്തതും ഗുണപ്രദവുമായ പ്രതിരോധമരുന്നായി ഇത് ഉപയോഗിക്കാമെന്ന് ഭാരത് ബയോടെക് പറയുന്നു.
വാക്‌സിന് ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടെന്നാണ് അവകാശവാദം. സ്വകാര്യ ആശുപത്രികളിലൂടെമാത്രമായിരിക്കും ആദ്യം വിതരണം ചെയ്യുക. കേന്ദ്ര, സംസ്ഥാന സര്ക്കാരുകള്ക്ക് ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്ക്ക് 800 രൂപയ്ക്കുമാണ് വാക്‌സിന്‍ നല്‍കുക. മുന്‍പ് ഏത് വാക്‌സിനെടുത്തവര്‍ക്കും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍് ഡോസായി വാക്‌സിന്‍ സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്‌സിന് സ്വീകരിക്കുന്നവര് 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസ് എടുക്കേണ്ടത്.
Photo Courtesy : Google/ images are subject to copyright