റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താന്‍

ബോളിവുഡ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍. നാല് ദിവസത്തില്‍ ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് 265 കോടി രൂപ കളക്ട് ചെയ്ത ചിത്രം വിദേശത്തുനിന്ന് 164 കോടി രൂപയും നേടി.
ഹിന്ദി സിനിമകളില്‍ ഏറ്റവും വേഗത്തില്‍ 200 കോടി രൂപ കളക്ട് ചെയ്യുന്ന സിനിമയാണ് പത്താന്‍. കെജിഎഫ്2, ബാഹുബലി 2 എന്നീ സിനിമകളുടെ ഹിന്ദി പതിപ്പിനെയാണ് പത്താന്‍ പിന്നിലാക്കിയത്.
പത്താന്‍ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാര്‍ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താന്‍ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് പട്ടിക.
സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിന്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താന്‍. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Photo Courtesy : Google/ images are subject to copyright