സംസ്ഥാനത്തെ ഏക കെ എസ് ആര് ടി സി വനിതാ ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കൈനകരി രഞ്ജിത്ത് എന്ന യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു. തൃശ്ശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. കോതമംഗലം കോട്ടപ്പാടി സ്വദേശിനിയായ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി സത്യനാരായണനുമാണ് മര്‍ദ്ദനമേറ്റത്.
പ്രതിയായ രഞ്ജിത്തിനോട് ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കണ്ടക്ടര്‍ സത്യനാരായണന് മര്‍ദനമേറ്റത്. കണ്ടക്ടറുടെ
തല കമ്പിയില്‍ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിര്‍ത്തി ക്രൂരമായ മര്‍ദ്ദിക്കുകയും ചെയ്തു.
ഇത് കണ്ട് തടയാന്‍ ശ്രമിച്ച ഡ്രൈവറുടെ മുഖത്ത് ഇടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഷര്‍ട്ട് വലിച്ച് കീറുകയുമായുമായിരുന്നു.
ഇവരുടെ തലയിലും കൈയിലും മര്‍ദ്ധനമേറ്റു .സംഭവ സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചു നിര്‍ത്തി. തുടര്‍ന്ന് ഡ്രൈവര്‍ തന്നെ ബസ് ഡിപ്പോയിലേക്ക് എത്തിച്ചു. പിന്നീട് പോലീസ് എത്തി യുവാവിനെ അറ്റസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
Photo Courtesy : Google/ images are subject to copyright